വിമന്‍ ഫസ്റ്റ് വനിതാ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി മെല്‍ബണില്‍ ഒക്ടോബര്‍ 19ന്

മെല്‍ബണ്‍: മലയാളി ഡോക്ടേഴ്‌സ് ഓഫ് വിക്ടോറിയയും വിപഞ്ചിക ഗ്രന്ഥശാലയും സംയുക്തമായി വനിതാ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി ‘വിമന്‍ ഫസ്റ്റ്’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19ന് ഡാന്‍ഡനോങ് നോര്‍ത്ത് മെന്‍സീസ് അവന്യൂവിലുള്ള മെന്‍സീസ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന പരിപാടിക്ക് വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. പ്രവേശനം സൗജന്യമായിരിക്കും.

വിമന്‍ ഫസ്റ്റില്‍ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങള്‍

-വനിതകള്‍ക്കായുള്ള ഹെല്‍ത്ത് സ്‌ക്രീനിങ് (സ്തന പരിശോധനകള്‍, പാപ്‌സ്മിയര്‍, സിഎസ്ടി, ബവല്‍ സ്‌ക്രീനിങ്, ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ്)

പെല്‍വിക് പെയ്ന്‍ (കാരണങ്ങള്‍, പരിപാലന രീതികള്‍)

എന്‍ഡോമെട്രിയോസിസ് (ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സാ മാര്‍ഗങ്ങള്‍)

പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ (സാധാരണ പ്രശ്‌നങ്ങള്‍, പരിശോധന, ചികിത്സാ മാര്‍ഗങ്ങള്‍)

അണ്ഡ ശീതീകരണം (രീതികള്‍, മെച്ചങ്ങള്‍, പരിഗണനാ വിഷയങ്ങള്‍)

ഗര്‍ഭ നിരോധനം (ഗുളികകള്‍, ഐയുഡി, ഇംപ്ലാന്‍ുകള്‍, സ്വാഭാവിക മാര്‍ഗങ്ങള്‍)

ആസൂത്രണം കൂടാതെയുള്ള ഗര്‍ഭധാരണം (സപ്പോര്‍ട്ട്, പരിഹാരമാര്‍ഗങ്ങള്‍, കൗണ്‍സലിങ്)

പെരിമെനപ്പോസ്, മെനപ്പോസ് (ലക്ഷണങ്ങള്‍, ഹോര്‍മോണ്‍ തെറപ്പി, ജീവിതശൈലീ ക്രമീകരണം)

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം-പിസിഓഎസ് (രോഗ നിര്‍ണയം, ചികിത്സ, ജീവിതശൈലീ ക്രമീകരണം)

അമിതവണ്ണം (മരുന്നുകള്‍, ശസ്ത്രക്രിയ, ജീവിതശൈലീ ക്രമീകരണം)

മാനസികാരോഗ്യവും ഗാര്‍ഹിക പീഢനവും

സ്തീകള്‍ക്കുള്ള ആരോഗ്യ ഭക്ഷണ ക്രമീകരണം (വിവിധ ജീവിത ഘട്ടങ്ങളില്‍ ആവശ്യമായ പോഷകാവശ്യം)

സ്ത്രീകള്‍ക്കുള്ള വ്യായാമങ്ങള്‍ (പ്രായത്തിനും ആരോഗ്യ സ്ഥിതിക്കും അനുസരിച്ചുള്ള വ്യായാമക്രമങ്ങള്‍)

ചോദ്യോത്തര വേള (വിദഗ്ധ ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്തുന്നതിനുള്ള അവസരം)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +61 433 147 235 (സഞ്ജയ് പരമേശ്വരന്‍), +61 490 022 557 (ഗിരീഷ് അവനൂര്‍)