ന്യൂസീലാന്‍ഡ് നോര്‍ത്ത് ഐലന്‍ഡിലെ കാട്ടുതീ ശമനമില്ലാതെ തുടരുന്നു, അണയ്ക്കാനായത് 20 ശതമാനം മാത്രം

വെല്ലിങ്ടന്‍: ന്യൂസിലാന്‍ഡ് നോര്‍ത്ത് ഐലന്‍ഡിലെ ടോംഗാരിറോ നാഷണല്‍ പാര്‍ക്കില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങിയ കാട്ടു തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഏകദേശം 3000 ഹെക്ടറിലേക്ക് ഇപ്പോള്‍ തീ പടര്‍ന്നിട്ടുണ്ട്. തീ അഗ്രഭാഗം അണയ്ക്കാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ പറയുന്നു എന്നാല്‍ രണ്ടു വശങ്ങളിലേക്കുമുള്ള തീയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

പതിനഞ്ച് ഹെലികോപ്റ്ററുകളും മൂന്ന് വിമാനങ്ങളും തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ ഘട്ടത്തില്‍ തീ നിയന്ത്രണവിധേയമാക്കിയത് 20 ശതമാനം മാത്രമാണ്.

ട്രാമ്പറുകള്‍, ലോഡ്ജുകള്‍, ഹിലാരി ഔട്ട്ഡോര്‍സ് സെന്റര്‍, വാകപാപ്പ ഗ്രാമം എന്നിവ ഒഴിപ്പിച്ചു. അനുകൂലമായ കാലാവസ്ഥയും, വിമാനങ്ങളുടെയും കരസേനയുടെയും പ്രവര്‍ത്തങ്ങളും വേഗത്തില്‍ തീ നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കുമെന്നാണ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സംഭവ കണ്‍ട്രോളര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *