സ്വര്‍ണത്തിന് എന്തുകൊണ്ടു കാന്തി മങ്ങി, എന്തു കൊണ്ട് വില കുറയുന്നു, പ്രധാന കാരണങ്ങള്‍ രണ്ടെണ്ണമെന്ന് വിദഗ്ധര്‍

കൊച്ചി: രണ്ടാഴ്ച മുമ്പു വരെ സ്വര്‍ണത്തിന്റെ വിലക്കയറ്റമായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വര്‍ണത്തിന്റെ വിലയിടിവാണ് വാര്‍ത്തകള്‍ക്കു തലക്കെട്ടാകുന്നത്. സ്വര്‍ണത്തിന്റെ വിലയിടിവില്‍ ദീര്‍ഘകാല സ്വഭാവമുള്ള കാരണങ്ങളും ഹൃസ്വകാല സ്വഭാവമുള്ള കാരണങ്ങളുമുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

വിലയിടിവിന്റെ പ്രധാന കാരണം ഈ മേഖലയില്‍ നിക്ഷേപിച്ചവര്‍ ലാഭമെടുപ്പിനു തിരക്കു കൂട്ടിയതാണെന്ന കാര്യത്തില്‍ വിപണി വിദഗ്ധര്‍ക്ക് ഏകാഭിപ്രായം. കഴിഞ്ഞ മാസം പകുതി വരെ എത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ വില പരമാവധി ഉയര്‍ന്നുവെന്ന കണക്കുകൂട്ടലില്‍ വ്യത്യസ്ത രീതികളില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ വിറ്റ് ലാഭമെടുക്കാനുള്ള ഒരുക്കത്തിലായി. വിലയിടിച്ച പ്രധാന കാരണം ലാഭമെടുപ്പിനുള്ള തിരക്കായിരുന്നു. അതിനൊപ്പം അമേരിക്കന്‍ ഡോളര്‍ സ്ഥിരത കൈവരിക്കുന്നതും മറ്റൊരു കാരണമായി മാറി. ഡോളര്‍ ദുര്‍ബലമാകുമ്പോഴാണ് മറ്റു മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നതിന് ആള്‍ക്കാരും സ്ഥാപനങ്ങളും വ്യഗ്രത കാണിക്കുന്നത്. ട്രംപിന്റെ മുന്‍കൈയില്‍ വെടിനിര്‍ത്തല്‍ വന്നതോടെ അമേരിക്കയും ഡോളറും ലോകത്ത് കരുത്തരായി. അതോടെ സ്വര്‍ണത്തില്‍ താല്‍പര്യം കുറഞ്ഞവരേറെ.

Leave a Reply

Your email address will not be published. Required fields are marked *