മോന്‍ത ചുഴലിക്കാറ്റ് കരതൊടുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം, തെക്കന്‍ സംസ്ഥാനങ്ങള്‍ ജാഗ്രതിയില്‍

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍ത ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായ ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റുമാണുള്ളത്. കടലില്‍ അതിശക്തമായ തിരമാലകള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ മീന്‍പിടുത്തം കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് കരതൊടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും മധ്യേയാണ് കരതൊടുന്നതായി പ്രതീക്ഷിക്കപ്പെടുന്നത്.

ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദ്രുതഗതിയിലുള്ള രക്ഷാ ക്രമീകരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാടും ഒഡിഷയും നിരന്തരമായ ജാഗ്രതയിലാണുള്ളത്. നിലവില്‍ ഒരോ മണിക്കൂറിലും മോന്‍ത ചുഴലിക്കാറ്റ് 18 കിലോമീറ്റര്‍ വീതം അധികമായി വേഗത ആര്‍ജിക്കുന്നതായി കരുതപ്പെടുന്നു.