വിപഞ്ചിക ഗ്രന്ഥശാലയും, മലയാളി ഡോക്ടേഴ്‌സ് ഓഫ് വിക്ടോറിയയും സംയുക്തമായി വിമന്‍ ഫസ്റ്റ് – 2025 എന്ന പേരില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കഴിഞ്ഞ 3 വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ സെമിനാര്‍ ഇത്തവണ സ്ത്രീകളുടെ മാനസികാരോഗ്യം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പ്രാധാന്യം നല്‍കിയാണ് സംഘടിപ്പിച്ചത്. ഡാന്‍ഡി നോംഗ് ഡെപ്യൂട്ടി മേയര്‍ സോഫിയ ടാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ മേഖലയിലെ വിദ്ഗ്ധര്‍ ക്ലാസ്സെടുത്ത പരിപാടിയില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്കെല്ലാം മറുപടികളും, നല്‍കി.

