ഡബ്ലിന്‍: അയര്‍ലണ്ടിലെ പീസ് കമ്മീഷണറായി മാവേലിക്കര സ്വദേശി വിനോദ് പിളളയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി അയര്‍ലണ്ടില്‍ താമസിക്കുന്ന പ്രവാസിയും ഓസ്‌കാര്‍ ട്രാവല്‍ ആന്‍ഡ് എംബസി കോണ്‍സുലാര്‍ സേവന ദാതാവുമാണ് വിനോദ്. അയര്‍ലണ്ടില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് ഏറ്റവും സജീവമായി ഇടപെടുന്ന മലയാളികൂടിയാണ് ഇദ്ദേഹം.
കേരള ഹൗസ് കോര്‍ഡിനേറ്റര്‍, നാസ് ക്രിക്കറ്റ് ക്ലബ്ബ് ചെയര്‍മാന്‍, ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാസിലും അയര്‍ലണ്ടില്‍ എല്ലായിടത്തും സാംസ്‌കാരിക പരിപാടികള്‍, കമ്യൂണിറ്റി പരിപാടികള്‍, സാമൂഹിക സംരംഭങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്കാണ് വഹിച്ചു വരുന്നത്.
വിപുലമായ അധികാരങ്ങളോടു കൂടിയ പദവിയാണ് അയര്‍ലണ്ടിലെ പീസ് കമ്മീഷണറുടേത്. നിയമപരമായ പ്രഖ്യാപനങ്ങള്‍ന ടത്തുന്നതിനും രേഖകളിലെ ഒപ്പും മറ്റും സാക്ഷ്യപ്പെടുത്തുന്നതിനും അധികാരമുണ്ട്. സമണ്‍സുകളും വാറണ്ടുകളും പുറപ്പെടുവിക്കാന്‍ പോലും പീസ് കമ്മീഷണര്‍ക്കാകും. ഭാര്യ-രേണു, മക്കള്‍-ഗായത്രി, പൂജ.

