ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലെ ടിവികെട്രാജഡിയുടെ പശ്ചാത്തലത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ന്റെ രഷ്ട്രീയ പര്യടനം നിര്‍ത്തിവച്ചു. അപകടത്തില്‍ മരിച്ച എല്ലാവരുടെയും കുടുംബത്തിന് ഇരുപതു ലക്ഷം രൂപ വീതം സഹായധനമായി നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കും. ടിവികെയ്ക്ക് എതിരേ തമിഴ്‌നാട് ഗവണ്‍മെന്റ് കേസെടുത്തിട്ടുണ്ടെങ്കിലും കീഴ്ത്തട്ടുകളിലെ നേതാക്കന്‍മാര്‍ മാത്രം അറസ്റ്റിലാകാനാണ് സാധ്യത. തിടുക്കത്തില്‍ വിജയ്‌നെ അറസ്റ്റ് ചെയ്‌തേക്കില്ല. അങ്ങനെ ചെയ്താല്‍ വിജയ് രാഷ്ട്രീയ മൈലേജ് നേടാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ഗവണ്‍മെന്റ് തീരുമാനപ്രകാരം അറസ്റ്റു ചെയ്യാതെ കോടതിയുടെ നിര്‍ദേശം വരുന്നെങ്കില്‍ അതിനനുസരിച്ചേ പോലീസ് വിജയ്‌ന്റെ അറസ്റ്റിലേക്കു നീങ്ങിയേക്കൂ. കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നതിനാല്‍ കോടതിക്ക് സ്വമേധയാ കേസില്‍ ഇടപെടാന്‍ സാധിക്കുന്ന സാഹചര്യമാണിപ്പോള്‍.
അറസ്റ്റിനെക്കാള്‍ വിജയ്‌നെ ഗുരുതരമായി ബാധിക്കുക ദുരന്ത മുഖത്തുനിന്ന് ഒളിച്ചോടിയതിലെ രാഷ്ട്രീയ പക്വതയില്ലായ്മയാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു മനസിലാക്കിയ നിമിഷം ഒരു വാക്ക് പോലും സംസാരിക്കാതെ സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. ആരുടെയും കണ്ണില്‍ പെടാതെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പിന്നീട് സ്വകാര്യ ഫ്‌ളൈറ്റില്‍ കയറി ചെന്നൈയില്‍ ചെന്നിറങ്ങിയപ്പോഴും മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചതേയില്ല. ഇതിലാണ് ഇപ്പോള്‍ താര-നേതാവ് പഴി കേള്‍ക്കുന്നത്.
വിജയ് രാഷ്ട്രീയ പര്യടനം അവസാനിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം സഹായം

