പെര്‍ത്ത്: വോട്ടു ചെയ്യല്‍ നിര്‍ബന്ധിത ഉത്തരവാദിത്വമായി നിരന്തരമായ പ്രചാരണം നടത്തിയിട്ടും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വളരെ തണുത്ത പ്രതികരണം. ഇന്നലെ വരെ ആകെ വോട്ട് ചെയ്തിരിക്കുന്നത് 5.16 ലക്ഷം ആള്‍ക്കാര്‍ മാത്രമാണ്. വോട്ടവകാശമുള്ളവരുടെ വെറും 29.7 ശതമാനം മാത്രമാണിത്. വോട്ടിങ് ശതമാനം ഉയരുന്നില്ലെങ്കില്‍ വോട്ടവകാശ വിനിയോഗത്തെ കര്‍ശനമായ ഉത്തരവാദിത്വമായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഹന്ന ബീസ്ലി കഴിഞ്ഞ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും വോട്ടിങ് ശതമാനം അശേഷം ഉയരുന്നില്ല എന്നതാണ് വാസ്തവം.
അതേസമയം സ്ഥിരമായി വോട്ടിങ്ങ് ശതമാനം ഇതിനെക്കാള്‍ മെച്ചപ്പെടാറില്ലെന്ന് ഈ രംഗത്ത് അനുഭവ പരിചയമുള്ളവര്‍ പറയുന്നു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ വളരെ ചെറിയ ശതമാനം മാത്രമാണിത്തവണ കുറവു വന്നിരിക്കുന്നത്. എന്നാലും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ വോട്ടിങ്ങിന്റെ ശരാശരിയോടു ചേര്‍ന്നു പോകുന്നതാണ് ഇത്തവണത്തെ കണക്കുകളെന്നും അവര്‍ പറയുന്നു.

