കൊച്ചി: പ്രണയത്തിനും ലൈംഗിക ബന്ധത്തിനുമിടയിലെ നേര്‍ത്ത അതിര്‍വരമ്പുകള്‍ തേടി ഹൈക്കോടതി. റാപ് ഗായകന്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരം ആരായുന്നത്. വേടനുമായി പ്രണയത്തിലായിരുന്നതായി പരാതിക്കാരിയായ യുവഡോക്ടര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പ്രണയത്തിന്റെ മറവില്‍ നടന്നത് ബലാല്‍സംഗമായിരുന്നെന്നാണ് അവരുടെ പരാതി. വിവാഹവാഗ്ദാനെ എന്നൊരു ഘടകവും ഇതിനിടയില്‍ വരുന്നുണ്ടു താനും.
വേടന്റെ വാദമനുസരിച്ച് ബലാല്‍സംഗം നടന്നിട്ടേയില്ല. പ്രായപൂര്‍ത്തിയെത്തിയ രണ്ടു വ്യക്തികള്‍ അന്യോന്യം സമ്മതിച്ചു നടത്തിയ ശാരീരിക ബന്ധമാണ്. അതിനെ ബലാല്‍സംഗമെന്നു വിളിക്കാനാവില്ല. എന്തായാലും പന്ത് തികച്ചും വ്യത്യസ്തമായൊരു കോര്‍ട്ടിലെത്തിയിരിക്കുകയാണിപ്പോള്‍. വാദം നാളെയും തുടരും. അതുവരെ വേടനെ അറസ്റ്റ് ചെയ്യുന്നതു കോടതി തടഞ്ഞിട്ടുണ്ട്.
യുവതിയുടെ വാദത്തില്‍ മറ്റൊരു വശം കൂടി കോടതിയുടെ പരിഗണനയിലുണ്ട്. വേടന്റെ ചതിയുടെ ഫലമായി മാനസിക നില തകരാറിലായ കാര്യമാണത്. കാലങ്ങളോളം ഇതിനു ചികിത്സ ആവശ്യമായി വന്നു. വേടന്‍ തന്നെ സമാധാനം പറയേണ്ട പ്രശ്‌നമാണിതും. എന്തായാലും വാദം നാളെയും തുടരും.
പ്രേമിക്കുന്നവരുടെ ശാരീരിക വേഴ്ചയെ ബലാല്‍സംഗമെന്നു വിളിക്കാമോ. ചോദ്യം കോടതിയുടേത്

