പാറ്റ്‌ന: ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നയെ നേപ്പാള്‍ അതിര്‍ത്തിയുമായി ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് തീവണ്ടി സര്‍വീസ് ആരംഭിച്ചു. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിര്‍ത്തിയായ ജോഗാബാനി വരെയാണ് പുതിയ വന്ദേഭാരത് ഓടുന്നത്. ഇവിടെ നിന്ന് യാത്രക്കാര്‍ക്ക് റോഡ് മാര്‍ഗം നേപ്പാളിലേക്ക് പ്രവേശിക്കുന്നതിനു സാധിക്കും. ഏകദേശം എട്ടു മണിക്കൂര്‍ സമയം കൊണ്ട് 450 കിലോമീറ്റര്‍ ഓടിയാണ് ഈ ട്രെയിന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ എത്തുന്നത്.
എട്ടുകോച്ചുകളുമായി ഓടുന്ന ഈ ട്രെയിനില്‍ ഏഴും എസി കോച്ചുകളാണ്. ഹാജിപ്പൂര്‍, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, സഹര്‍സ, പൂര്‍ണിയ, അരാരിയ കോര്‍ട്ട്, ഫോര്‍ബ്‌സ് ഗഞ്ച് എന്നിവയാണ് വഴിയിലുള്ള സ്‌റ്റോപ്പുകള്‍. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം ഇതിനു സര്‍വീസുണ്ട്. ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെ സന്തോഷിക്കുകയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ നേപ്പാളില്‍ പോയിവരുന്നതിനുള്ള മാര്‍ഗമായി ഇതു മാറുന്നു.

