ഗ്ലാഡ്‌സണ്‍: ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവര്‍ക്കും ഇവിടെ യാത്രചെയ്യുന്നവര്‍ക്കുമൊക്കെ വളരെ പരിചിതമായൊരു കാര്യമാണ് കണക്ടിവിറ്റിയുടെ പ്രശ്‌നം. ഓസ്‌ട്രേലിയയുടെ അമ്പതു ശതമാനത്തോളം ഉള്‍പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ഹൈവേകളിലുമൊക്കെ നെറ്റ് കണക്ഷന്‍ തീരെ ഇല്ലെന്നു തന്നെ പറയാം. ഇത്തരം സ്ഥലങ്ങളില്‍ അത്യാവശ്യത്തിനായി ഉപയോഗിക്കാവുന്നൊരു ആപ്പ് പരിചയപ്പെട്ടിരിക്കുന്നതു ഗുണം ചെയ്യും. നിങ്ങളുടെ ലൊക്കേഷന്‍ അറിയിക്കാനും എമര്‍ജന്‍സി സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും ഈ ആപ്പ് നിശ്ചയമായും സഹായിക്കും.
എമര്‍ജന്‍സി പ്ലസ് (Emergency Plus) എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് ഓപ്പണ്‍ ആക്കുമ്പോള്‍ തന്നെ നമ്മുടെ ലൊക്കേഷനായിരിക്കും ആദ്യം അതില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ നെറ്റില്ലാത്ത സ്ഥലങ്ങളിലാണ് നിങ്ങളെങ്കില്‍ ലൊക്കേഷന്‍ കാണിക്കുകയുമില്ല.എന്നാല്‍ ആപ്പിന്റെ ചുവട്ടിലായി ഇടതു ഭാഗത്ത് ഒരു ലിങ്ക് കാണാന്‍ സാധിക്കും. what 3words എന്ന ഈ ലിങ്കാണ് നമുക്ക് ഉപയോഗിപ്രദമാകുന്നത്. ഇതില്‍ മൂന്നു വാക്കുകളുണ്ടായിരിക്കും. ഇവ എമര്‍ജന്‍സി സ്റ്റാഫിന് പറഞ്ഞു കൊടുത്താല്‍ അവര്‍ക്ക് നമ്മുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ സാധിക്കും. എല്ലാ മൂന്നു സ്‌ക്വയര്‍ കിലോമീറ്ററിലും ഈ വാക്കുകള്‍ മാറി മാറി വന്നുകൊണ്ടിരിക്കും. അടുത്ത സ്‌ക്വയര്‍ കിലോമീറ്ററിലേക്ക് മാറുമ്പോള്‍ വേറെ വാക്കായിരിക്കും വരുക. ഇതു പോലെ തന്നെ എമര്‍ജന്‍സി സേവനം എത്തിക്കുന്നവരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും ആപ്പില്‍ തന്നെയുണ്ടാകും. അതില്‍ ബന്ധപ്പെട്ടാല്‍ നേരെ കോള്‍ കണക്ടായിക്കൊള്ളും. സിപിആര്‍ പോലെയുള്ള കാര്യങ്ങള്‍ കൊടുക്കുന്നതിനുള്ള ട്രെയിനിങ് വീഡിയോകള്‍ പോലും ഈ ആപ്പിലുണ്ട്. അതുകൊണ്ട് ആപ്പിന്റെ പേരു മറക്കണ്ട, Emergency Plus
നെറ്റില്ലാത്ത സ്ഥലങ്ങളില്‍, പരിഭ്രമിക്കേണ്ട, ഫോണില്‍ ഈ ആപ്പുണ്ടെങ്കില്‍
