വെടിനിര്‍ത്തലുകളുടെ മധ്യസ്ഥനായി ട്രംപ്, യുക്രെയ്‌നെ രക്ഷിക്കാന്‍ അപേക്ഷിച്ച് സെലന്‍സ്‌കി

കീവ്: ഗാസയില്‍ സമാധാനത്തിന്റെ കരാര്‍ ഇന്ന് ഒപ്പുവയ്ക്കാനിരിക്കേ യുക്രെയ്ന്‍ യുദ്ധത്തില്‍ കൂട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് സമാധാനം കൊണ്ടുവരണമെന്ന് അപേക്ഷിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമോര്‍ സെലന്‍സ്‌കി. റഷ്യയുടെ വ്യോമാക്രമണങ്ങള്‍ ഇതുവരെയില്ലാത്ത രീതിയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ട്രംപിനെ ടെലിഫോണില്‍ വിളിച്ചാണ് സെലന്‍സ്‌കി തന്റെ ആവശ്യം ഉന്നയിച്ചത്. ഇങ്ങനെ ആക്രമണം തുടരുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ റഷ്യയ്ക്കുള്ളില്‍ ദീര്‍ഘദൂരം ആക്രമണം നടത്താന്‍ യുക്രെയ്‌നെ സഹായിക്കുന്നതിന് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ തരണമെന്നും അപേക്ഷയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ റഷ്യന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് യുക്രെയ്‌ന്റെ ഊര്‍ജവിതരണ ശൃംഘലയാകെ തകരാറിലായിരിക്കുകയാണ്. ശൈത്യകാലം അടുത്തിരിക്കെ ഇതുമൂലം യുക്രെയ്ന്‍ നിവാസികള്‍ ദുരിതത്തിലാണ്.