യുഎഇയില്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രവാസികള്‍ക്കും അവസരം

ദുബായ്: യുഎഇയിലെ ഗവണ്‍മെന്റ് സെക്ടറിലെ ജോലികള്‍ക്ക് പ്രവാസികള്‍ക്കു കൂടി അവസരമൊരുക്കാന്‍ തീരുമാനം. നിലവില്‍ തദ്ദേശീയര്‍ക്കായി മാറ്റിവച്ചിരിക്കുകയാണ് ഇത്തരം ഒഴിവുകളിലെ ജോലികള്‍. അവയിലാണ് തൊഴില്‍ വൈദഗ്ധ്യവും നിശ്ചിത യോഗ്യതയുമുള്ള പ്രവാസികളെ കൂടി പരിഗണിക്കാന്‍ തീരുമാനം വന്നിരിക്കുന്നത്. ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രവാസികളെ കൂടി ജോലിക്കു പരിഗണിക്കുക. വളരെ ഉയര്‍ന്ന ശമ്പളമാണ് ഈ മേഖലകളിലെ ജോലിക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. dubaicareers.ae എന്ന വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍
അറബിക് / ഇംഗ്ലീഷ് കോപ്പി റൈറ്റര്‍-ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് യൂണിവേഴ്‌സിറ്റി.
ചൈല്‍ഡ് കെയര്‍ സൂപ്പര്‍വൈസര്‍-ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍
സ്ട്രാറ്റജിക് പ്ലാനിങ് സ്‌പെഷലിസ്റ്റ്-ദുബായ് കള്‍ച്ചര്‍
സീനിയര്‍ സ്‌പെഷലിസ്റ്റ്്, കൊമേഴ്‌സ്യല്‍ ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ്-റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
ഡിജിറ്റല്‍ കണ്ടന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ്-ദുബായ് കള്‍ച്ചര്‍
സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍-ദുബായ് കള്‍ച്ചര്‍