സിഡ്‌നി: അവകാശ വാദങ്ങള്‍ക്കു നിരക്കുന്ന രീതിയില്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്പിഎഫ്) ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രശസ്തമായ രണ്ടു ബ്രാന്‍ഡ് സണ്‍സ്‌ക്രീനുകള്‍ കൂടി വിപണിയില്‍ നിന്നു പിന്‍വലിച്ചു. ഓസ്‌ട്രേലിയയിലെ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇവയില്‍ അവകാശപ്പെടുന്ന തോതില്‍ എസ്പിഎഫ് ഇല്ലെന്ന വിവരം കണ്ടെത്തിയത്. ഇക്കാര്യം അറിയിപ്പായി പുറത്തിറക്കിയതിനെ തുടര്‍ന്നാണ് അള്‍ട്രാവയലറ്റിന്റെയും സാലുസിന്റെയും ഓരോ ബാച്ച് സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. ജൂണിലാണ് എസ്പിഎഫ് ഘടകം സംബന്ധിച്ച പഠനം തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിനു ശേഷം ഇതുവരെ ഒരു ഡസനിലധികം സണ്‍സ്‌ക്രീനുകളാണ് വിപണിയില്‍ നിന്നു പിന്‍വലിച്ചിരിക്കുന്നത്.
തങ്ങളുടെ മുഴുവന്‍ സണ്‍സ്‌ക്രീനുകളും അവയിലെ എസ്പിഎഫിന്റെ തോത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇരു കമ്പനികളും അറിയിച്ചു.

