നെസറ്റില്‍ സമാധാന നായകന്‍ ട്രംപിന് വീരോചിത സ്വീകരണം, വിശ്വവിജയി പോലെ ട്രംപ്

വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസ് അവസാന 20 ബന്ദികളെ വിട്ടയച്ച് മണിക്കൂറുകള്‍ക്കകം ലോകം കീഴടക്കിയ ഭാവത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിന്റെ പാര്‍ലമെന്റായ നെസറ്റിലെത്തിയത്. അവിടെ ട്രംപിനെ കാത്തിരുന്നത് വീരോചിത സ്വീകരണം. സ്പീക്കര്‍ ആമിര്‍ ഓഹാന ട്രംപിനെ വാഴ്ത്തിയത് സമാധാനത്തിന്റെ പ്രസിഡന്റ് എന്നു വിളിച്ച്. സംഘര്‍ഷത്താല്‍ നയിക്കപ്പെടുന്ന ആളല്ല, മറിച്ച് അത് അവസാനിപ്പിക്കാനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നയാളാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ട്രംപ് പറഞ്ഞതോടെ പാര്‍ലമെന്റിലാകെ കൈയടിയും അഭിനന്ദനവും. യുദ്ധ സമയത്ത് ട്രംപി നല്‍കിയ പിന്തുണയ്ക്കും യുഎസ്-ഇസ്രയേല്‍ സൈനിക സഹകരണത്തിനും പ്രധാനമന്ത്രി നെതന്യാഹു ട്രംപിനു നന്ദി അറിയിച്ചു.