വാഷിങ്ടന്‍: അമേരിക്ക മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതി ഞായറാഴ്ചയ്ക്കകം അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന്റെ അന്ത്യശാസനം. ഇങ്ങനെ ചെയ്യാത്ത പക്ഷം സര്‍വനാശത്തിനു തയാറായിക്കൊള്ളണമെന്നാണ് അന്ത്യശാസനത്തില്‍ പറയുന്നത്. ഗാസയെ നരകമാക്കുമെന്നും ഭീഷണിയുണ്ട്.
വെള്ളിയാഴ്ച തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് അന്ത്യശാസന പ്രഖ്യാപനം. ഞായറാഴ്ച വൈകുന്നേരം വാഷിങ്ടന്‍ സമയം ആറു വരെയാണ് ഹമാസിന് ട്രംപ് സമയം അനുവദിച്ചിരിക്കുന്നത്. ഗാസ സമാധാന പദ്ധതി സംബന്ധിച്ച് പ്രതികരിക്കുന്നതിന് നാലു ദിവസമായിരുന്നു നേരത്തെ ട്രംപ് നല്‍കിയിരുന്നത്. ഹമാസിന്റെ ഉത്തരം ഇല്ല എന്നാണെങ്കില്‍ അതു ദുഖകരമായ അന്ത്യത്തിനു കാരണമാകുമെന്നും മുന്നറിയിപ്പ് കൊടുത്തിരുന്നു. യുദ്ധം അവസാനിപ്പിക്കാനും ഗാസയെ പുനര്‍നിര്‍മിക്കാനുമായി 20 ഇന പദ്ധതിയാണ് ട്രംപ് തയാറാക്കി ലോകത്തിനു മുന്നില്‍ വച്ചിരുന്നത്. വിവിധ അറബി രാജ്യങ്ങളുടെയുള്‍പ്പെടെ പിന്തുണ ട്രംപിന്റെ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.
ട്രംപ് കാത്തിരിക്കും ഞായര്‍ വൈകിട്ട് ആറുവരെ. കഴിഞ്ഞാല്‍ ഹമാസിനു നരകം

