ട്രംപിന്റെ താരിഫ് വെടിക്കെട്ട് തുടരുന്നു, വിദേശ സിനിമകള്‍ക്ക് 100 ശതമാനം

വാഷിങ്ടന്‍: അമേരിക്കയ്ക്കു പുറത്തു നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും അമേരിക്കയില്‍ നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓരോ ദിവസം ഓരോന്നിനു വീതം തീരുവ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ട്രംപിന്റെ ഈ സീരിസിലെ ഏറ്റവും പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത് പതിവു പോലെ സ്വന്തം സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്. വിദശ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നു സിനിമനിര്‍മാണ വ്യവസായത്തെ മോഷ്ടിക്കുകയായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെടുന്നു. ഒരു കുഞ്ഞിന്റെ കൈയില്‍ നിന്നു മിഠായി മോഷ്ടിക്കുന്നതു പോലെയായിരുന്നത്രേ ഈ മോഷണം. എന്നാല്‍ എങ്ങനെയായിരിക്കും ഈ താരിഫ് വര്‍ധന നടപ്പാക്കുകയെന്നു ട്രംപ് അറിയിച്ചിട്ടില്ല. എന്നു മുതലെന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിന്റെ തീരുമാനത്തോട് അമേരിക്കന്‍ വിനോദ വ്യവസായത്തിലെ പ്രമുഖ കമ്പനികളൊന്നും പ്രതികരിച്ചിട്ടുമില്ല.