ടൈലനോള്‍ ഇത്ര വില്ലനോ, ട്രംപ് പറയുന്നതു ശരിയോ, തിരിച്ചും മറിച്ചും വാദങ്ങള്‍

വാഷിങ്ടന്‍: ടൈലനോള്‍ എന്ന വേദന സംഹാരി മരുന്ന് ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഭാവിയില്‍ ഓട്ടിസത്തിനു പോലും കാരണമാകുന്ന ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. യൂട്ടാവാലി സര്‍വകലാശാലയില്‍ ചാര്‍ലികിര്‍ക്ക് അനുസ്മരണത്തില്‍ പ്രസംഗിക്കവേയാണ് ടൈലനോളിനെതിരേയുള്ള ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതു പോലെ അമേരിക്കയില്‍ വളരെ സാധാരണമായി ഉപയോഗിക്കപ്പെടുന്ന വേദനസംഹാരിയാണ് ടൈലനോള്‍. ട്രംപിന്റെ പരാമര്‍ശം പലരെയും ആശങ്കയിലാഴ്ത്തുമ്പോള്‍ അതേ ചൊല്ലി വിവാദവും തലപൊക്കിയിരിക്കുകയാണ്. പേരെടുത്ത ഗവേഷണ കേന്ദ്രങ്ങളായ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡു യൂണിവേഴ്‌സിറ്റി തുടങ്ങിയവയൊക്കെ ടൈലനോളിന്റെ പാര്‍ശ്വഫല സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍ സ്വീഡനില്‍ ഇരുപതു ലക്ഷത്തോളം കുട്ടികെള ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഓട്ടിസത്തിനു ടൈലനോള്‍ ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.