തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിന്റര്‍ ഷെഡ്യുളില്‍ മൊത്തം സര്‍വീസുകളില്‍ വന്‍ വര്‍ധന. 22 ശതമാനത്തോളം അധികം സര്‍വീസുകളാണ് മാര്‍ച്ച് 28 വരെയുള്ള വിന്റര്‍ ഷെഡ്യൂളില്‍ ഇവിടെ നിന്നുണ്ടാകുക. ഇതോടെ പ്രതിവാര എയര്‍ ട്രാഫിക് മൂവ്‌മെന്റുകള്‍ (എടിഎം) 732 ആയി ഉയരും. നിലിവുള്ള സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 എ്ണ്ണം മാത്രമാണ്.
നവി മുംബൈ, മംഗളൂരു, ഡല്‍ഹി, മുംബൈ, ട്രിച്ചി എന്നിവിടങ്ങിലേക്കുള്ള സര്‍വീസുകളിലാണ് ആഭ്യന്തര സെക്ടറില്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. അന്താരാഷ്ട്ര സെക്ടറില്‍ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എ്ണ്ണം കൂടും. രാജ്യാന്തര സര്‍വീസുകള്‍ ഇപ്പോഴുള്ള 300 എടിഎമ്മുകളില്‍ നിന്ന് 326 ആയി ഉയരും. അതായത് 9 ശതമാനത്തിന്റെ വര്‍ധന. അഭ്യന്തര സര്‍വീസുകള്‍ ഇപ്പോഴുള്ള 300ല്‍ നിന്ന് 406 ആയി ഉയരും. 35 ശതമാനം വര്‍ധനവാണിത്.

