ടൊറന്റോയില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സെപ്റ്റംബര്‍ ഏഴിന്, വിവിധ പരിപാടികള്‍

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ ഏഴിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്ന് ഭാരവാഹികളായ ഷമിതാ ഭരതന്‍, ഷിജി ഉഷാകുമാരി എന്നിവര്‍ അറിയിച്ചു. ഓക്‌വില്ലിലെ ബ്ലാക്ക് ബോക്‌സ് തീയറ്ററിലാണ് (ക്വീന്‍ എലിസബത്ത് പാര്‍ക്ക് കമ്യൂണിറ്റി സെന്റര്‍) പരിപാടി നടക്കുന്നത്്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും അനുസ്മരിക്കുന്ന വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേകമായി ഗുരുപൂജയും ഓണ്‍സ്‌റ്റേജ് സാംസ്‌കാരിക പരിപാടികളുമുണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. നമ്പര്‍ +1 647 9832458, + 1 647 521 6543.