മെല്‍ബണില്‍ മൊഞ്ചേറും പരിപാടികളുമായി കലാസന്ധ്യ ഇശല്‍ നിലാവ് അടുത്ത ഞായറാഴ്ച

മെല്‍ബണ്‍: മെല്‍ബണിലെ കലാസ്വാദകര്‍ക്ക് മൊഞ്ചേറും പരിപാടികളുടെ ആഘോഷ രാവൊരുക്കി, ത്രൈവ് ടുഗദര്‍ ഓസ്‌ട്രേലിയ ഒരുക്കുന്ന ഇശല്‍ നിലാവ് 2025 ഒക്ടോബര്‍ 19 ഞായറാഴ്ച നടത്തപ്പെടുന്നു. പരിപാടിയിലേക്ക് കലാസ്വാദകരെ കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.കോല്‍കളി, ഒപ്പന, അറബിക് ഡാന്‍സ്, ദഫ്മുട്ട്, വട്ടപ്പാട്ട്, ഖവാലി, ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.

Location: ENCORE EVENTS CENTRE, 80 Derrimut Rd, Hoppers Crossing VIC 3029

പരിമിതമായ തോതില്‍ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ക്ക് സന്ദര്‍ശിക്കുക.

https://www.trybooking.com/DFVAM