ടെല്‍ അവീവ്: ഇസ്രേലി ബന്ദികളുടെ മോചനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇസ്രയേല്‍ ഉടന്‍ സമാധാന കരാറില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രി ടെല്‍ അവീവില്‍ നടന്നത് ആയിരങ്ങള്‍ പങ്കെടുത്ത മഹാറാലി. ബന്ദികളെ തിരിച്ചെത്തിക്കുന്നതിനാണ് ഇനി ഇസ്രയേല്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സമാധാന ഉടമ്പടി നടപ്പില്‍ വരുത്തുന്നതിനുള്ള ബഞ്ചമിന്‍ നെതന്യാഹുവിന്റെ താല്‍പര്യക്കുറവില്‍ റാലിയില്‍ പ്രതിഷേധം ഇരമ്പിയെന്നു റിപ്പോര്‍ട്ടുണ്ട്. നെതന്യാഹുവിനെക്കാള്‍ സമാധാനശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന ട്രംപിനെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന നിലപാടാണ് ഇവര്‍ മുന്നോട്ടു വച്ചത്.
അതേ സമയം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയോട് തന്ത്രപരമായ സമീപനം സ്വീകരിച്ച ഹമാസിന്റെ നീക്കം ഇസ്രയേലിനെ വെട്ടിലാക്കിയിരിക്കുന്നതായി കരുതുന്നവരുമുണ്ട്. ബന്ദികളെ വിട്ടയയ്ക്കാമെന്ന നിലപാടിനപ്പുറം യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഹമാസ് കൃത്യമായ നിലപാടൊന്നും അവതരിപ്പിക്കുന്നതേയില്ല. എന്നിട്ടും ഹമാസിന്റെ പ്രതികരണത്തെ ട്രംപ് സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇതുമൂലം നെതന്യാഹുവിനും ട്രംപിന്റെ നിലപാട് തന്നെ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായെന്നു പറയപ്പെടുന്നു.
യുദ്ധം നിര്‍ത്താനും ബന്ദികളെ തിരികെയെത്തിക്കാനുമായി ടെല്‍അവീവില്‍ കൂറ്റന്‍ റാലി

