ല്യൂവ്‌റ് മ്യൂസിയത്തില്‍ നിന്ന് നെപ്പോളിയന്റെ ആഭരണങ്ങള്‍ മൂന്നംഗ സംഘം കവര്‍ന്നു

പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ ലോകപ്രശസ്തമായ ല്യൂവ്‌റ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ലിയോനാര്‍ദോ ഡാവിഞ്ചി വരച്ച മൊണാലിസ ചിത്രം ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ സ്ഥലമാണിത്. ഇവിടെ നിന്ന് അമൂല്യമായ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. നെപ്പോളിയന്റെയും പത്‌നിയുടെയും ഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിനു പിന്നില്‍. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം അടച്ച് സീല്‍ ചെയ്തു. മ്യൂസിയത്തിന്റെ സെന്‍ നദിക്ക് അഭിമുഖമായ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെ അധികം ശ്രദ്ധ പതിയാത്ത സ്ഥലമാണ്. അവിടെ നിന്ന് ലിഫ്റ്റില്‍ കയറി അപ്പോളോ ഗാലറി ഭാഗത്തെത്തിയ മോഷ്ടാക്കള്‍ കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ജനാല തകര്‍ത്ത് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. ആകെക്കൂടി ഏഴു മിനിറ്റ് മാത്രമാണ് ഇതിനെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *