മെല്‍ബണ്‍: തെക്കു കിഴക്കന്‍ മെല്‍ബണില്‍ പ്രാദേശികമായൊരു ക്രിക്കറ്റ് ടൂര്‍ണമെന്റിനായി വാമിങ് അപ് നടന്നുകൊണ്ടിരുന്നതിനിടയില്‍ തലയില്‍ ഏറു കൊണ്ട് പതിനേഴുകാരന്‍ കൊല്ലപ്പെട്ടു. ഫേണ്‍ ട്രീ ഗല്ലിയിലെ വല്ലി ട്യൂ റിസര്‍വിലാണ് സംഭവം നടക്കുന്നത്. ബെന്‍ ഓസ്റ്റിന്‍ എന്നാണ് കൊല്ലപ്പെട്ട ബാലന്റെ പേര്. ഫേണ്‍ ട്രീ ഗല്ലി ടീമും ഐല്‍ഡന്‍ പാര്‍ക്ക് ടീമും തമ്മിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു ബെന്‍ ഓസ്റ്റിന്‍. അതിനിടയിലാണ് തലയില്‍ ഏറ് കൊള്ളുന്നത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഈ സംഭവം തങ്ങളെ അങ്ങേയറ്റം വ്യസനിപ്പിച്ചുവെന്നാണ് ക്ലബ് പ്രസിഡന്റ് ഈ സംഭവത്തോടു പ്രതികരിച്ചത്. തങ്ങള്‍ തകര്‍ന്നു പോയെന്നും എല്ലാ കളിക്കാരും ബെന്നിന്റെ വീട്ടിലേക്ക് ഓടിയെത്തിയെന്നു ഇദ്ദേഹം പറയുന്നു.

