ഓണവിളംബരവുമായി സിഡ്‌നി സൈഡേഴ്‌സ് വന്നല്ലോ

സിഡ്‌നി: ഇക്കൊല്ലം സിഡ്‌നിയിലെ ഓണാഘോഷത്തിന്റെ ആരംഭം കുറിക്കാനായത് സിഡ്‌നി സൈഡേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബ്ബിനാണ്. ഓണവിളംബരം എന്നു പേരിട്ടു നടത്തിയ ഓണാഘോഷം ആ പേരു സൂചിപ്പിക്കുന്നതു പോലെ ആഘോഷനാളുകളുടെ അസല്‍ വിളംബര പ്രഖ്യാപനം കൂടിയായി മാറി.
ഓണ സദ്യയായിരുന്നു സിഡ്‌നി സൈഡേഴ്‌സിന്റെ വിളംബരത്തിലെ ഏറ്റവും പ്രധാനപ്പെട്ടയിനം. സിഡ്‌നിയിലെ ഏറ്റവും പ്രശസ്തമായ കേറ്ററിങ് ഗ്രൂപ്പ് ലക്‌സ്‌ഹോസ്റ്റ് കേരള കണക്ഷന്‍സാണ് സിഡ്‌നി സൈഡേഴ്‌സിനായി സദ്യയൊരുക്കിയത്. സദ്യയുടെ ചിട്ടവട്ടങ്ങളും വിഭവവട്ടങ്ങളും എല്ലാം പാലിച്ച സദ്യ പങ്കെടുത്ത എല്ലാവര്‍ക്കും ഇക്കൊല്ലം വരാനിരിക്കുന്ന എല്ലാ ഓണസദ്യകളുടെയും ഒന്നാന്തരം തുടക്കമായി മാറി. ആഘോഷത്തില്‍ പങ്കെടുത്തവരും സംഘാടകരും ഏറ്റവും പുകഴ്ത്തിയതും നന്ദിയറിയിച്ചതും സദ്യയ്ക്കു തന്നെ.