സിഡ്നി: സിഡിനി മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘സിഡ്മല്‍ പൊന്നോണം 2025’ ഓഗസ്റ്റ് 24 ഞായറാഴ്ച നടക്കും. ബ്ലാക്ക് ടൗണ്‍ 35 കാംപ്ബെല്‍ സ്ട്രീറ്റിലെ ബൗമാന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അത്തപ്പൂക്കളവും ഓണക്കളികളും സദ്യവട്ടവും ഓണത്തപ്പനും മറ്റു കലാവിരുന്നുകളുമുണ്ടാകും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊപ്പം ഓണത്തിന്റെ വേറിട്ട അനുഭവമാണ് സിഡ്മല്‍ പൊന്നോണത്തിലൊരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
തികച്ചും പരമ്പരാഗത രീതിയില്‍ വാഴയിലയില്‍ വിളമ്പിയ ഇരുപത്തഞ്ച് വിഭവങ്ങളുള്ള ഓണസദ്യയായിരിക്കും ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. സദ്യയ്ക്കു പുറമെ ഉച്ചയ്ക്കു ശേഷം രണ്ടിന് കലാപരിപാടികള്‍ അരങ്ങേറും. സിഡ്നിയുടെ സ്വന്തം കലാകാരന്മാര് തങ്ങളുടെ വ്യത്യസ്ത കലാപരിപാടികളുമായി അരങ്ങിലെത്തും. അസോസിയേഷന് ആയുഷ്കാലാംഗങ്ങള്ക്ക് 35 ഡോളര്‍, അംഗങ്ങളല്ലാത്തവര്‍ക്ക് 40 ഡോളര്‍, കുട്ടികള്‍ക്ക് 25 ഡോളര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ secretary@sydmal.com.au എന്ന ഇമെയിലിലോ 0409786837 എന്ന ടെലിഫോണ്‍ നമ്പരിലോ അറിയാം.
സിഡ്നി മലയാളി അസോസിയേഷന് സിഡ്മല്‍ പൊന്നോണം 24ന്
