സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷ(സിഡ്മല്‍)ന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടനം ഡാന്‍സ് സ്‌കൂളിന്റെ ഗംഭീര നൃത്താവിഷ്‌കാരം വേദിയിലെത്തുന്നു. അനാര്‍ക്കലി എന്നു പേരിട്ടിരിക്കുന്ന നടന വിസ്മയത്തില്‍ നടനം സ്‌കൂളിന്റെ നര്‍ത്തകിമാര്‍ മുദ്രകളിലും ചുവടുകളിലുമായി നവരസങ്ങള്‍ കൊണ്ടാടുമ്പോള്‍ ശ്വാസമടക്കി മാത്രമേ കാണികള്‍ക്കു കണ്ടിരിക്കാനാവൂ. ഒക്ടോബര്‍ നാല് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കാസില്‍ ഹില്‍ പയനീയര്‍ തീയറ്ററിലാണ് പരിപാടി നടക്കുന്നതെന്ന് സിഡ്മല്‍ ഭാരവാഹികള്‍ അറിയിച്ചു.
സിഡ്മല്‍ ജൂബിലി ഉദ്ഘാടനം, നടനം ഡാന്‍സ് സ്‌കൂളിന്റെ അനാര്‍ക്കലി ഒക്ടോബര്‍ 5ന്
