ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടെ ദീപാവലി അഘോഷം, സൂസന്‍ ലേ മുഖ്യാതിഥി

ഓസ്‌ട്രേലിയയിലെ പ്രതിപക്ഷ നേതാവ് സൂസന്‍ ലേ ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയുടെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും രാജ്യത്തെ എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസ നേരുകയും ചെയ്തു. തിന്മയ്ക്കു മേല്‍ നന്മയുടെയും ഇരുട്ടിനു മേല്‍ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കു മേല്‍ അറിവിന്റെയും വിജയമാണ് ദീപാവലിയിലൂടെ ആവിഷ്‌കരിക്കുന്നതെന്ന് അവര്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു. ചികിത്സ, വിദ്യാഭ്യാസം, ശാസ്ത്രം, കലകള്‍, പൊതു സേവനം എന്നീ മേഖലകളിലൂടെ ഓസ്‌ട്രേലിയന്‍ സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ അതുല്യമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് സൂസന്‍ ലേ അഭിപ്രായപ്പെട്ടു.