രാജു നാരായണ സ്വാമി ഐഎഎസ് ഫീസ് നല്‍കിയില്ല, ഭീഷണിപ്പെടുത്തുന്നു, സുപ്രീം കോടതി വക്കീല്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ നിലപാടുകള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും പാര്‍ലമെന്ററി അഫയേഴ്‌സ് സെക്രട്ടറിയുമായ രാജു നാരായണ സ്വാമിക്കെതിരേ വക്കീല്‍ ഫീസ് നല്‍കാതെ കബളിപ്പിച്ചതിന് വക്കീല്‍ നോട്ടീസ്. സുപ്രീം കോടതിയില്‍ സ്വാമിക്കു വേണ്ടി കേസ് വാദിച്ച അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സുപ്രീം കോടതിയില്‍ കേസ് നടത്തിയ ഇനത്തില്‍ ഒരു നായപൈസ പോലും സ്വാമി നല്‍കിയിട്ടില്ലെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. യഥാര്‍ഥത്തില്‍ 3.85 ലക്ഷം രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പണം ആവശ്യപ്പെടുമ്പോള്‍ പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ബില്‍ തീയതി മുതലുള്ള കാലം പരിഗണിച്ച് രണ്ടു ശതമാനം പലിശ ഉള്‍പ്പെടെ ഫീസ് തന്നു തീര്‍ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം തുക ഈടാക്കാനായി റിക്കവറി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *