ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കുമെന്നറിയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെയും സിപിഎമ്മുമാണ് കോടതിയിലെത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് കോണ്‍ഗ്രസും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ കേള്‍ക്കുന്ന ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ഈ ഹര്‍ജികളെല്ലാം ഇന്നു കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചതിനാല്‍ അടിയന്തരമായി കേസ് കേള്‍ക്കണമെന്ന് ബീഹാര്‍ എസ്‌ഐആറിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ പ്രതിനിധീകരിച്ച അഡ്വ. പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.