നാടക വേദിയിലെ നായക നായ്

ലോകത്തെങ്ങും ഏറ്റവും പ്രാമുഖ്യമുള്ള കലയാണ് നാടകം. എല്ലാം വർഷവും നാടക വാരവും നാടകോത്സവ മത്സരങ്ങളും നടക്കാറുണ്ട്. മയ്യിലെ കണ്ടകൈ കൃഷ്ണപിള്ള വായന ശാലയിൽ നടന്ന നാടകാ വതരണത്തിനിടെ ഒരു തെരുവ് നായ് വേദിയിലേക്ക് ഇരച്ചു കയറി നാടക നടനെ കടിച്ചു് പരിക്കേൽപ്പിക്കു കയും ഒടുവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയും ചെയ്ത കാഴ്ചയാണ് മലയാള നാടകവേദിയിൽ ആദ്യമായി കണ്ടത്. നാട്യ ശാസ്ത്രത്തിൽ നിന്നാരംഭിച്ച നമ്മുടെ നാടകത്തിൽ തെരുവ് നായും കഥാപാത്രമായിരിക്കുന്നു. കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം' സംസ്‌കൃതത്തിൽ നിന്ന് 1882 -ൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആദ്യ നാടകമാണ് 'ഭാഷാ  ശാകു ന്തളം'. അന്ന് മുതൽ ഇന്നുള്ള പ്രമുഖ നാടകകൃത്തു് ഫ്രാൻസിസ് മാവേലിക്കരയടക്കം  സാമൂഹ്യ വിഷയങ്ങളെ ഇതിവൃത്തമാക്കി അന്യാദൃശമായ ഊർജ്ജസ്വലതയോടെ സമൂഹത്തിൽ ഉണർ വ്വുണ്ടാക്കിയ ധാരാളം നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്.

ഇന്ന് ഗൂഗിൾ വഴി പെരുകിവരുന്ന കഥാ-കവികളെപോലെ അന്ന് ധാരാളം നാടകകൃ ത്തുക്കൾ പെരുകിവന്നപ്പോൾ രാമക്കുറുപ്പ് മുൻഷി പരിഹാസരൂപത്തിൽ എഴുതപ്പെട്ട മലയാള ത്തിലെ ആദ്യ പരിഹാസ കൃതിയാണ് 'ചക്കീചങ്കരം'. അതോടെ കടലാസ് പുലികളായ കുറെ നാടകകൃത്തുക്കൾ പിൻവലിഞ്ഞെങ്കിലും അധികാര തണലിൽ ചിലരൊക്കെ കവികളായി, എഴുത്തുകാരായി ഇന്നും തുടരുന്നു. മലയാള നാടക രംഗത്ത് ആദ്യമായി കണ്ട കാഴ്ചയാണ് ഒരു നാടകത്തിന്റെ ഗാംഭീര്യം കൂട്ടാനായി വേദിയിലേക്ക് ഒരു നായ് കുരച്ചുകൊണ്ട് വന്ന് നടനെ കടിക്കുന്നത്. ആ കടിച്ച നായുടെ മുഖത്തു് സ്പുരിച്ച ഗൗരവം ആവേശപൂർ വ്വമായിട്ടാണ് കാണികൾ കണ്ടത്. വേദിയിലെത്തിയ നായുടെ അഭിനവ മിഴിവ് കണ്ടപ്പോൾ പ്രേക്ഷകർ ചിന്തി ച്ചത് സിംഹത്തെ പരിശീലിപ്പിക്കുന്ന മനുഷ്യന് ഒരു നായെ എങ്ങനെയും പരിശീലിപ്പിച്ചെടുക്കാ മെന്നാണ്. നായുടെ കടിയേറ്റ കഥാപാത്രത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാട്ടിൽ നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്യം സാമൂഹ്യ പ്രശ്‌നമായി നായ് തന്നെ അധികാരികളെ യുണർത്താൻ വേദിയിലെത്തിയത്. ജീവിതത്തിലെ ദാരുണമായ ഒരനുഭവമല്ലേ തെരുവ് നായ് അവതരിപ്പിച്ചത്?

നാടകത്തിന്റെ ഭാഗമായി നായ് കുരയ്ക്കുന്ന ശബ്ദം സൗണ്ട് ബോക്‌സിലൂടെ കേട്ടാണ് തെരുവിൽ നിന്ന നായ് സ്റ്റേജിലേക്ക് സഹജീവിയെ സഹായിക്കാനായി ഓടിയെത്തുന്നത്. ഒരു മനുഷ്യൻ അപകടത്തിൽപ്പെട്ട് വേദനകൊണ്ട് വാവിട്ടുകരഞ്ഞാൽ അതീവ സംസ്‌കാ രസമ്പന്നമാരെന്ന് നടിക്കുന്ന പുങ്കവന്മാർ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല. സെൽഫി യെടുത്തു് സോഷ്യൽ മീഡിയയിൽ വിതരണം ചെയ്യാൻ മിടുമിടുക്കർ. മനുഷ്യത്വമുള്ളവർ അമ്പരപ്പും ഭയവും കൂടാതെ അവസരോചിതമായി ഇടപെടുകതന്നെ ചെയ്യും. ഈ തെരുവ് നായ്ക്കളിൽ നിന്നെങ്കിലും ഈ മനുഷ്യക്കോലങ്ങൾ എന്തെങ്കിലും പഠിക്കുമോ? പൊള്ളയായ വാഗ്ദാനങ്ങളും കുറെ നുണകളും പഞ്ചസാരപ്പൊതികളുമായി ജനങ്ങളെ പ്രലോഭിപ്പിച്ച് അധി കാരത്തിൽ വരുന്നവർ ഒരു നായ് യുടെ സ്‌നേഹമെങ്കിലും നായുടെ കടിയേൽക്കുന്ന സഹജീ വികളായ മനുഷ്യരോട് കാട്ടുമോ?

തെരുവ് നായ്ക്കൾ സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികളെയടക്കം ഓടിച്ചിട്ട് കടിച്ചു കീറുന്നത് എത്രയോ വർഷങ്ങളായി സാന്നദ്ധ് സംഘടനകൾ, എഴുത്തുകാർ പ്രതിഷേധാത്മ കമായി പ്രതികരിച്ചിട്ടും പാവങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ഇതര ഭരണ കൂടങ്ങൾ കൊഞ്ഞനം കാട്ടുകയാണ്. തെരുവ് നായ് റോഡു കളിൽ പെറ്റുപെരുകുന്നു. നായുടെ ആക്രമണങ്ങൾ തുടരുന്നു. ഇന്നുവരെ തെരുവ് നായ്ക്കളെ വഴിയോരങ്ങളിൽ നിന്ന് തുരത്താൻ ഈ വെള്ളാനകൾക്ക് സാധിച്ചിട്ടില്ല അവരും നായ്ക്ക ളെപോലെ ഉപദ്രവകാരികളായി കൈ നനയാതെ മീൻ പിടിച്ചുകൊണ്ടിരിക്കുന്നു. കെടുകെട്ട നായേ അധികാരം വിട്ടു പൊയ്‌ക്കോ എന്ന് പറയാനുള്ള ചങ്കുറപ്പില്ലാത്ത മനുഷ്യർ നായും കാക്ക യുമായിപ്പോയാൽ മുക്കിലും മൂലയിലും മാലിന്യങ്ങൾ കൂടും, കഞ്ചാവ് മാഫിയപോലെ മരുന്ന് മാഫിയ കൂടും, നായുടെ കടിയും കൂടും. വേദിയിൽ വന്ന നായയെപോലെ ഏറ്റവും നൂതനമായ മനഃപൂ ർവ്വം മനുഷ്യരെ വന്യമൃഗങ്ങൾക്ക് വിട്ടുകൊടുക്കുന്ന ചുവടുവെപ്പുകളാണ് നാട്ടിലും കാട്ടിലും കാണുന്നത്.  മരണമടുത്തവന് ചികിത്സയെന്തിനെന്നാണോ ഈ കൂട്ടർ ചിന്തിക്കുന്നത്?

ബഹിരാകാശ രംഗത്തും മിസൈൽ പ്രതിയോരോധ രംഗത്തും ഇന്ത്യ ഒരു ലോക ശക്തിയായി മാറിയിട്ടും, ആകാശവിതാനത്തിൽ നക്ഷത്രജാലകങ്ങൾ വളരെ കൃത്യമായി അവ രുടെ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴും അധികാരത്തിലിരിക്കുന്നവർക്ക് അവരുടെ ജോലികൾ കാര്യക്ഷമതയോടെ ചെയ്യാൻ സാധിക്കുന്നില്ല. ജനസേവനമെന്നപേരിൽ കസേരക ളിൽ ഇരിപ്പുറപ്പിച്ച ഭൂരിഭാഗം പേരിലും രാജ്യസ്‌നേഹമോ, തൊഴിലിനോട് ആത്മാർത്ഥതയോ, വ്യക്തിമാഹാത്മ്യമോ കാണാറില്ല. അവരുടെ ഏക ലക്ഷ്യം ഞാനും എന്റെ കുടുംബവും അഭി വ്യദ്ധി പ്രാപിക്കണം. അവസാനം കണ്ടത് ശബരിമല അമ്പലം വിഴുങ്ങികളെയാണ്.  ബി.സി. യിൽ ലോകാത്ഭുതമായിരുന്ന യഹൂദന്റെ യെരുശലേം ദേവാലയവും ശലോമോൻ രാജാവും അദ്ദേഹത്തിന്റെ പിതാവ് ഡേവിഡ് രാജാവും കൂടി ദൈവത്തെ പ്രീതിപ്പെടുത്താൻ ഇതുപോലെ സ്വർണ്ണപാളികളിൽ  തീർത്ത താണ്. ഒടുവിൽ പതിനാല് സാമ്പ്രാജ്യങ്ങളാണ് ആ ദേവാലയത്തെ കൊള്ള ചെയ്തത്. അവസാനമെത്തിയത് ബ്രിട്ടീഷ് സാമ്പ്രാജ്യം. ഒടുവിൽ ആ ദേവാലയവും നശിപ്പിക്കപ്പെട്ടു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് മാർക്‌സ് പറഞ്ഞെങ്കിൽ യേശുക്രിസ്തു അതിനേക്കാൾ മതവിരോധിയായിരിന്നു. ഈ യെരുശലേം ദേവാലയത്തെ നോക്കി 'കള്ളന്മാ രുടെ ഗുഹ' എന്നും 'കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിക്കുമെന്ന്' പറഞ്ഞതും സംഭവിച്ചു.  ഇവിടെ ഉയരുന്ന ഒരു ചോദ്യം ഈശ്വരനെ  ധ്യാനിക്കുന്നിടത്തു് എന്തിനാണ് സ്വർണ്ണ മാണിക്യം? ആ സമ്പത്തുകൊണ്ട് പാവങ്ങൾക്ക് വീട് വെച്ചുകൊടുത്തൂടെ? അവരുടെ പുരോഗതിക്കായി ഉപയോഗിച്ചു കൂടെ?

കഴിഞ്ഞ കാൽനൂറ്റാണ്ടായി കുട്ടികളടക്കം മനുഷ്യരെ കടിച്ചുകീറി ആശുപത്രിക ളിലെത്തിക്കുന്ന തെരുവ് നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കാത്തത് ആരുടെ പാളിച്ചയാണ്? കേരളത്തിലെ പൊതുജനത്തിനായി സർക്കാരുകൾ നൽകുന്ന ലക്ഷക്കണക്കിന് പണം ഭരണ-പ്രതിപക്ഷം വീതിച്ചെടുക്കലാണോ ജനസേവനം?  ഈ കൂട്ടരുടെ സ്വാർത്ഥതയെ തുറന്നുകാട്ടാനാണ് ഒരു നായ് നാടകവേദിയിലേക്ക് കുരച്ചുകൊണ്ട് വന്നത്. ആദ്യം എല്ലാവരും തെറ്റിദ്ധരിച്ചത് അവരുടെ പരിശീലനം ലഭിച്ച നായ് എന്നാണ്. യാഥാർഥ്യം അതല്ലായിരുന്നു. തെരുവ് നായ്ക്കളെപോലെ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകാനെത്തിയ തെരുവ് നായ് ആയിരിന്നു. കാലെടുത്താൽ കാൽപ്പണം കൈക്കൂലി വാങ്ങുന്നവരോടെ നായ് അപേക്ഷി ക്കുകയാണ് ഞങ്ങളെ സുരക്ഷിത സ്ഥലങ്ങളിൽ പാർപ്പിക്കുക. കേരളത്തിലെ ജനങ്ങളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക. കേരളത്തിലെ ആദ്യ രാഷ്ട്രീയനാടകമാണ് കെ.ദാമോദരന്റെ 'പാട്ടബാക്കി'. തെരുവ് നായ് വന്നഭിനയിച്ച അവസാനത്തെ രാഷ്ട്രീയ നാടക മാണ് മയ്യിൽ അവതരിപ്പിച്ച 'പേക്കാലം'. നാടകകൃത്തു് ആരെന്ന് അറിയില്ല. നാടകവേദിയിൽ നായകനായി വന്ന നായ് ബുദ്ധിയും ശക്തിയുമുള്ള മനുഷ്യർക്ക് വെളിപ്പെടുത്തിയ സന്ദേശം കണ്ണുണ്ടായാൽ പോരാ കാണണമെന്നാണ്. മലയാള നാടക ശാഖക്ക് ഉന്നതമായ ഉണർവ്വും ഉജ്ജീവനവുമുണ്ടാകാൻ ഇനിയും തെരുവ് നായ്ക്കളും രംഗത്ത് വരട്ടെ