കൊച്ചി: ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു. രാജ്യത്തിനകത്തു തന്നെയുള്ള സര്‍വീസുകള്‍ക്ക് 1279 രൂപ മുതലും രാജ്യാന്തര സര്‍വീസുകള്‍ക്ക് 4279 രൂപ മുതലുമുള്ള ടിക്കറ്റ് നിരക്കുകളാണ് ഈ ഓഫറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകെ 50 ലക്ഷം സീറ്റുകള്‍ ഈ സ്‌കീം അനുസരിച്ച് യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. www.airindiaexpress.com എന്ന വെബ്‌സൈറ്റിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൊബൈല്‍ ആപ്പിലും ഈ സ്‌കീം അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 2025 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍ മുന്‍കൂറായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുര്‍ഗാപൂജ, ദീപാവലി, ക്രിസ്മസ്, പുതുവര്‍ഷം എന്നിങ്ങനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ നടക്കുന്ന ഉത്സവകാലത്ത് കുറഞ്ഞ നിരക്കിന്റെ മെച്ചം യാത്രക്കാര്‍ക്കു കിട്ടും.
ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ കാബിന്‍ ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്‌സ്പ്രസ് ലൈറ്റ് വെബ്‌സൈറ്റില്‍ നിന്നു കൂടി ബുക്ക് ചെയ്യാം. സൗജന്യ ചെക്ക് ഇന്‍ ബാഗേജ് അലവന്‍സുകള്‍ ഉള്‍പ്പെടുന്ന എക്‌സ്പ്രസ് വാല്യൂ നിരക്കുകള്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 1379 രൂപ മുതലും രാജ്യാന്തര സര്‍വീസുകള്‍ക്ക് 4479 രൂപ മുതലുമാണ്. ലോയല്‍റ്റി അംഗങ്ങള്‍ക്ക് എക്‌സ്പ്രസ് ബിസ് നിരക്കുകളില്‍ 25 ശതമാനവും അധിക ബാഗേജ് നിരക്കുകളില്‍ ഇരുപത് ശതമാനവും ഇളവുണ്ട്. ഇവര്‍ക്ക് പ്രത്യേക ഭക്ഷണം, സൗജന്യ സീറ്റ് സിലക്ഷന്‍, മുന്‍ഗണനാ സേവനങ്ങള്‍, അപ്‌ഗ്രേഡുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വമ്പന്‍ ഓഫറുകള്‍
