ന്യൂഡല്‍ഹി: അവസാനം ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് പ്രവേശനത്തിനുള്ള എല്ലാ കടമ്പകളും കടന്നിരിക്കുന്നു. ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഔദ്യോഗിക അനുമതിയായ ലൈസന്‍സ് സ്റ്റാര്‍ലിങ്കിനു നല്‍കിയതായി കേന്ദ്ര ടെലികോം മന്ത്രിയായ ജ്യോതിരാദിത്യ സിന്‍ഹയാണ് വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ സെല്ലുലാര്‍ ടെലികോം സേവനങ്ങള്‍ ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.
സ്റ്റാര്‍ ലിങ്ക് കൂടാതെ എയര്‍ടെല്‍ ടെലികോമിന്റെ ഭാരതി ഗ്രൂപ്പിനന്റെ യൂടെല്‍സാറ്റ് വണ്‍വെബും റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ സെസും സാറ്റ്കോം സേവനങ്ങള്‍ക്കായി അനുമതി തേടി കാത്തിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആദ്യ ലൈസന്‍സ് ഇലോണ്‍ മസ്കിന്റെ കമ്പനിക്കു തന്നെ ലഭിച്ചിരിക്കുന്നത്.

