സിഡ്‌നി: വൈവിധ്യമുള്ള പരിപാടികള്‍ കൊണ്ട് സിഡ്‌നിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ശ്രീനാരായണ മിഷന്‍ ഇക്കൊല്ലത്തെ ഓണം ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓഗസ്റ്റ് ഒമ്പത് ശനിയാഴ്ചയാണ് ആഘോഷം. വെന്റ് വര്‍ത്ത് വില്‍ യുണൈറ്റിങ് ചര്‍ച്ചില്‍ നടക്കുന്ന ആഘോഷത്തില്‍ ദി ഹില്‍ഷയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പങ്കെടുക്കും. രുചിയുടെ പരമ്പരാഗതരീതിയിലുള്ള തനിമ കൈവിടാതെയുള്ള ആഘോഷമായ സദ്യയാണ് പരിപാടികളുടെ പ്രധാന ആകര്‍ഷണം. സദ്യയൊരുക്കുന്നത് ലക്‌സ്‌ഹോസ്റ്റ് കേരള കണക്ഷന്‍സ്.
ശ്രീനാരായണ മിഷന്‍ ഓണാഘോഷം ശനിയാഴ്ച
