ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ബുധനാഴ്ച വൈകുന്നേരം പറന്നത് യാത്രക്കാരുടെ ലഗേജ് ഒന്നുമില്ലാതെ. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ തങ്ങളുടെ ലഗേജ് ഒന്നും വന്നിട്ടില്ലെന്നറിഞ്ഞതോടെ ആകെ പരിഭ്രാന്തരായി. 148 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടെര്‍മിനല്‍ മൂന്നിലാണ് വിമാനം വന്നിറങ്ങിയത്. ലഗേജിനായി നോക്കിനിന്നു മടുത്തയാത്രക്കാര്‍ വിവരം തിരക്കിയപ്പോഴാണ് ലഗേജ് കയറ്റാന്‍ മറന്നുവെന്ന കാര്യം പുറത്തറിയുന്നത്. അവസാനം യാത്രക്കാരോട് ക്ഷമാപണം നടത്തി വിമാനക്കമ്പനിയുടെ ഉത്തരവാദപ്പെട്ടവര്‍ രംഗത്തെത്തി. യാത്രക്കാര്‍ അവരുടെ വിവരങ്ങള്‍ തല്‍ക്കാലം കൈമാറണമെന്നും ഏറ്റവും അടുത്ത ഫ്‌ളൈറ്റില്‍ ലഗേജ് എത്തിക്കാമെന്നും അവര്‍ ഉറപ്പു നല്‍കി. സ്‌പൈസ് ജെറ്റ് ഇത്തരം കടുകൈ ചെയ്യുന്നത് ആദ്യമല്ലെന്നാണ് ഗുജറാത്തി മാധ്യമങ്ങള്‍ പറയുന്നത്.
സ്‌പൈസ് ജെറ്റ് ഡല്‍ഹിയിലെത്തി, യാത്രക്കാരും. ലഗേജ് മുഴുവന്‍ ദുബായില്‍ കിടന്നു

