കോതമംഗലം: ടിടിഐ വിദ്യാര്‍ഥി സോന എല്‍ദോസിന്റെ ആത്മഹത്യ അവരുടെ കുടുംബത്തിനു മൂന്നുമാസത്തിനിടെ നേരിടേണ്ടി വന്ന രണ്ടാമത്തെ വലിയ ദുരന്തം. സോനയുടെ പിതാവിന്റെ ദുരൂഹ മരണമായിരുന്നു ആദ്യസംഭവം. രണ്ടാമത്തേത് സോനയെ മരിച്ച നിലയില്‍ കാണപ്പെട്ടതും. പിതാവ് എല്‍ദോസ് കഴിഞ്ഞ മെയ് 12ന് കോതമംഗലത്തിനടുത്തുള്ള കരൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സോനയാകട്ടെ പിതാവിന്റെ മരണത്തിനു മൂന്നു മാസം തികയാന്‍ ഒരു ദിവസം ശേഷിക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപികയാകാനുള്ള ആഗ്രഹത്തോടെ ടിടിസിക്കു പഠിച്ചുകൊണ്ടിരിക്കെ ഇരുപത്തിമൂന്നാം വയസില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതിനു പിന്നില്‍ റമീസ് എന്ന സഹപാഠിയോട് ആഴത്തിലുള്ള പ്രണയവും അവനോടൊത്തു ജീവിക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹവുമാണുണ്ടായിരുന്നത്. അവസാനം അപ്പന്റെയൊപ്പം ചേരുന്നതിനു പോകുന്നതായി കുറിപ്പെഴുതി വച്ച് ജീവനൊടുക്കുകയായിരുന്നു.
സോനയുടെ അമ്മ കോതമംഗലത്തു തന്നെ ഒരു വീട്ടില്‍ ജോലിക്കാരിയാണെങ്കില്‍ സഹോദരന് ആ വീട്ടിലെ തന്നെ ഡ്രൈവറാണ്.
റമീസിന്റെ ക്രിമിനല്‍ സ്വഭാവത്തിനൊപ്പം കടുത്ത മതഭ്രാന്തും സോനയുടെ മരണത്തിനു കാരണമായി മാറി. റമീസിന്റെ പിതാവും നേരത്തെ വിവാഹം ചെയ്തത് ക്രിസ്ത്യന്‍ സമുദായാംഗത്തെയായിരുന്നു. അവരെയും മതം മാറ്റിത്തന്നെയാണ് വിവാഹം ചെയ്തത്. പിതാവിന്റെ പാത തന്നെ പുത്രനും സ്വീകരിക്കുകയായിരുന്നു. മതംമാറാനുള്ള സമ്മര്‍ദമായിരുന്നു സോനയ്ക്കും മേലുണ്ടായിരുന്നത്. അതിനും സോന തയാറായിരുന്നെങ്കിലും അതിനു മുമ്പ് രജിസ്റ്റര്‍ വിവാഹം വേണമെന്നു നിര്‍ബന്ധം പിടിച്ചു. ഇതിനാലാണേ്രത സുഹൃത്തിന്റെ വീട്ടില്‍ നിന്നു നയത്തില്‍ കൂട്ടിക്കൊണ്ടു റമീസിന്റെ വീട്ടിലെത്തിച്ചതും പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി പീഢിപ്പിച്ചതും.
അനാശാശ്യത്തിന് ഒരിക്കല്‍ മാത്രമാണ് റമീസ് പിടിയിലായതെങ്കില്‍ വേറെ പല കേസുകളിലും ഇയാള്‍ പ്രതിയാണെന്നറിയുന്നു. അക്കൂടെ മദ്യപിച്ചു വാഹനമോടിച്ചതു മുതല്‍ പലതുമുണ്ട്. ഇറച്ചിവെട്ടുകാരനായ പിതാവിന്റെ സഹായിയായി മാത്രമാണ് റമീസ് അടുത്തയിടെയായി കഴിഞ്ഞിരുന്നത്. അതിനു മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ താല്‍ക്കാലിക ജോലിയുണ്ടായിരുന്നത്രേ.
പ്രണയത്തിനു കൊതി, മതഭ്രാന്തിന് ഇര
