ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരം സ്മൃതി മന്ദാന വിവാഹിതയാകുന്നു

ഭോപ്പാല്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന വിവാഹിതായാകാന്‍ പോകുന്നതായി റിപ്പോര്‍്ട്ട്. ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്ററും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹ വാര്‍ത്തയും എത്തുന്നു. സ്മൃതി താമസിയാതെ ഇന്‍ഡോറിന്റെ മരുമകള്‍ ആകുമെന്നാണ് പലാഷ് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. ഇന്‍ഡോര്‍ സ്വദേശിയാണ് പലാഷ്. ആദ്യമായാണ് ഇവര്‍ രണ്ടുപേരില്‍ ഒരാള്‍ വിവാഹ വാര്‍ത്തയെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ദാന ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരാ മത്സരത്തിന്റെ തയാറെടുപ്പുമായി ഇന്‍ഡോറിലുണ്ട്. അവിടെയുള്ള ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിനെ നേരിടാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനും പലാഷ് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.