ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് ചരിത്ര കുറിച്ച് ശുഭാംശു ശുക്ല.ഇതാദ്യമായി ഒരു ഇന്ത്യക്കാരന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനി പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തില്‍ ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങള്‍ നടത്തും. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്.നിശ്ചിത സമയത്തിനും മുന്‍പാണ് നിലയവുമായി ബന്ധിച്ചത്. 28 മണിക്കൂര്‍ 50 മിനിട്ട് യാത്ര ചെയ്താണ് ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
ശുഭാംശു ഉൾപ്പെടെയുള്ല നാലംഗ സംഘമുള്ല ക്രൂ ഡ്രാഗൺ പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.01 നാണ് വിക്ഷേപിച്ചത്. അമേരിക്കയിലെ ഫ്ലോറിഡയിലുള നാസയുടെ കെന്നഡി സ്പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നായിരുന്നു വിക്ഷേപണം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നതുവരെ ശുഭാംശുവിനായിരുന്നു പേടകത്തിന്റെ നിയന്ത്രണം.രാകേഷ് ശർമ്മയ്ക്കുശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനാണ് ശുഭാംശു.
41വർഷം മുമ്പായിരുന്നു രാകേഷിൻ്റെ യാത്ര. ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രദൗത്യവും ഇന്ന് ശുഭാംശു സ്വന്തമാക്കും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സങ്കേതികകാരണങ്ങളാൽ ഏഴുതവണയാണ് മാറ്റിവച്ചത്. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തും. നാസ മുൻ ബഹിരാകാശ യാത്രികയും ആക്സിയം സ്പേസിലെ ഹ്യൂമൻ സ്പേസ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പോളണ്ടിൽ നിന്നുള്ല സ്വവോസ് ഉസ്താൻ സിവിസ്നെവ്സ്കിയും ഹംഗറിയിൽ നിന്നുള്ല ടിബോർ കപുവുമാണ് മറ്റ് യാത്രികർ. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടിയാണ് ഇന്ത്യ ചെലവഴിക്കുന്നത്