ശ്രീനാരായണ മിഷന്‍ ഓണാഘോഷം ഗംഭീരം

സിഡ്‌നി: മനസു നിറയെ പൂവിളികള്‍ നിറച്ചുകൊണ്ടും നാട്ടിലെ പൂക്കളത്തിന്റെ മാറ്റിനൊപ്പം നില്‍ക്കുന്ന പൂക്കളമൊരുക്കിയും എത്തിച്ചേര്‍ന്ന മണ്ണായ സിഡ്‌നിയില്‍ ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം വേറിട്ട അനുഭവമായി. മലയാളികള്‍ക്കൊപ്പം ഓണത്തിനും സ്വാദു നുകരാനും കൂട്ടായ്മയില്‍ പങ്കു ചേരാനും ദി ഹില്‍ഷയര്‍ കൗണ്‍സില്‍ ചെയര്‍മാനുമെത്തിച്ചേര്‍ന്നു.

വെന്റ്‌വര്‍ത്ത് ഹില്‍ യുണൈറ്റിങ് ചര്‍ച്ചില്‍ നടന്ന ഗംഭീര ഓണാഘോഷം നാടെങ്ങുമുള്ള മലയാളികളും നിറസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. വിവിധ കലാ കായിക പരിപാടികളും ഓണപ്പൂക്കളവുമെല്ലാം ഒന്നിനൊന്നു മികച്ച നിന്നു. ലക്‌സ്‌ഹോസ്റ്റ് കേരള കണക്ഷന്‍സ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യ അതില്‍ പങ്കെടുത്തവരുടെയെല്ലാം വയറു പോലെ മനസും നിറയ്ക്കുന്നതായി.