സണ്ണി ലിയോണിനെക്കുറിച്ച് ഷക്കീല

ചെന്നൈ: നടി ഷക്കീലയെ തെന്നിന്ത്യയിലെങ്കിലും ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ന്യൂജെന്‍ ഒഴികെയുള്ള തലമുറയ്ക്ക് അത്രയേറെ രോമാഞ്ചമേകിയ മറ്റൊരു നടിയുണ്ടോയെന്നു സംശയിക്കണം. എന്നാല്‍ രതിചിത്ര നായിക എന്നൊരു പ്രതിഛായയിലേക്കു മാത്രമായി അവരെ തളച്ചിട്ട കാലമായിരുന്നു അത്. മെല്ലെയാണെങ്കിലും ആ ഇമേജില്‍ നിന്നു പുറത്തുകടക്കുന്ന താരം തന്റെ ജീവിതവും പ്രണയങ്ങളുമാണ് അടുത്തയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
തമിഴില്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടിയൊരു പാചകപരിപാടിയിലൂടെയാണ് അവര്‍ക്കു പഴയകാല ഇമേജ് മാറ്റാനായത്. ഇപ്പോള്‍ പരിചയപ്പെടുന്നവര്‍ക്കെല്ലാം അവര്‍ മമ്മി മാത്രമാണ്. ഈ മാറ്റം താരം ന്ന്നായി ആസ്വദിക്കുകയും ചെയ്യുന്നു. തന്റെ രതിചിത്ര ജീവിതത്തെക്കുറിച്ചും സണ്ണി ലിയോണിനു കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അന്നു തനിക്കു ലഭിക്കാതെ പോയതിനെക്കുറിച്ചുമൊക്കെയാണ് ഷക്കീല ഈ അഭിമുഖത്തില്‍ പറയുന്നത്.
‘ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്തകാലത്ത് സോഷ്യല്‍ മീഡിയ ഇല്ലായിരുന്നു. ഞാന്‍ എവിടെ നിന്നു വന്നെന്നൊന്നും ആര്‍ക്കുമറിയില്ല. സണ്ണി ലിയോണിന്റെ കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ട്. അവര്‍ ആരാണ്, എന്തൊക്കെ ചെയ്‌തെന്നൊക്കെ എല്ലാവര്‍ക്കുമറിയാം. അതിനാല്‍ അവരെ സെലിബ്രേറ്റ് ചെയ്യുന്നു. അതില്‍ തെറ്റൊന്നുമില്ല.
‘പണ്ട് എന്റെ സിനിമ മാത്രമായിരുന്നു പുരുഷന്‍മാര്‍ക്കുണ്ടായിരുന്ന ഏക എന്റര്‍ടെയിന്‍മെന്റ്. എനിക്കതില്‍ വിഷമമൊന്നുമില്ല. ജീവിതത്തില്‍ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഒരു പ്രണയം പോകുമ്പോള്‍ അടുത്തത്. അതൊരു ഹാബിറ്റല്ല. പക്ഷേ വേണമല്ലോ. ഇപ്പോഴും പ്രണയമുണ്ട്. എന്നാല്‍ എപ്പോഴും ഒരാള്‍ മാത്രമേ ഉണ്ടാകൂ. ആരെ പ്രണയിച്ചാലും അതില്‍ ആത്മാര്‍ഥതയുണ്ടായിരിക്കും. എന്റെ അപ്പോഴത്തെ ബോയ്ഫ്രണ്ടിനെ മാത്രമേ ആ സമയം ഫോക്കസ് ചെയ്യൂ. ആ ആള്‍ പോയ ശേഷം അടുത്തത് നോക്കും. ഇപ്പോള്‍ എന്റെ എക്‌സ് ബോയ്ഫ്രണ്ട്സിന്റെയൊക്കെ ഭാര്യമാര്‍ ഉള്‍പ്പെടെ വീട്ടില്‍ വരുന്നുമുണ്ട്.’ ഷക്കീല വെളിപ്പെടുത്തി.