വിശ്വാസ്യതയില്‍ മുന്‍നിരയിലുള്ള ആഗോള ഉന്നത വിദ്യാഭ്യാസ ഏജന്‍സിയായ ക്വാകാറെല്ലി സൈമണ്ഡ്സ് (ക്യുഎസ്) 2026ലെ ഏഷ്യന്‍ യൂണിവേഴ്സിറ്റി റാങ്കിങ് പ്രസിദ്ധീകരിച്ചു. ഇതില്‍ ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം. ആദ്യ അമ്പതില്‍ ഒരു ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനവും ഉള്‍പ്പെട്ടില്ല. എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്ന് ഒമ്പതു യൂണിവേഴ്സിറ്റികള്‍ ആദ്യ നൂറില്‍ ഇടംപിടിക്കുകയും അതില്‍ തന്നെ ആറെണ്ണം ആദ്യം അമ്പതില്‍ എത്തുകയും ചെയ്തു.
ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ അഞ്ചും വിവിധ ഐഐടികളാണ്-ഡല്‍ഹി, മദ്രാസ്, ബോംബെ, കാണ്‍പൂര്‍, ഖരക്പൂര്‍. ഒരെണ്ണം ഐഐടിക്കു തുല്യമായ സ്ഥാനത്തുള്ള ബെഗളൂരു ഐഐഎസ്സിയാണ്. യൂണിവേഴ്സിറ്റിയായി ഒരെണ്ണം മാത്രമാണ് പട്ടികയിലുള്ളത്-ഡല്‍ഹി യൂണിവേഴ്സിറ്റി മാത്രം. ഐഐടികള്‍ പോലും മുന്‍വര്‍ഷങ്ങളെക്കാള്‍ റാങ്കിങ്ങില്‍ പിന്നിലേക്കു പോയിരിക്കുകയാണ്. കഴിഞ്ഞ പട്ടികയില്‍ 44ാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഐഐടി ഇക്കുറി 59ാം സ്ഥാനത്താണ്. ഐഐഎസ്സി ബെഗളൂരു 64ാം സ്ഥാനത്തും ഐഐടി മദ്രാസ് എഴുപതാം സ്ഥാനത്തും ഐഐടി ബോംബെ 71ാം സ്ഥാനത്തും ഐഐടി കാണ്‍പൂരും ഐഐടി ഖരഗ്പൂരും 77ാം സ്ഥാനത്തും ഡല്‍ഹി യൂണിവേഴ്സിറ്റി 95ാം സ്ഥാനത്തും നില്ക്കുന്നു.
അതേ സമയം ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ ഏറ്റവും മികച്ചതായി പട്ടികയില്‍ വന്നിരിക്കുന്നത് മെല്‍ബണ്‍ യൂണിവേഴ്സിറ്റിയാണ്-19ാം സ്ഥാനം. തൊട്ടുപിന്നില്‍ 20ാം സ്ഥാനത്ത് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്സുണ്ട്. 25ാം സ്ഥാനത്ത് യൂണിവേഴ്സിറ്റി ഓഫ് സിഡ്്നി നിലയുറപ്പിക്കുന്നു. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി-32, മെല്‍ബണിലെ മൊണാഷ് യൂണിവേഴ്സിറ്റി-36, യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്്ഡ്-42, പെര്‍ത്തിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ-77, അഡലെയ്ഡ് യൂണിവേഴ്സിറ്റി-82, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, സിഡ്നി-96 എന്നിങ്ങനെയാണ് മറ്റു മികച്ച ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളുടെ സ്ഥാനം.

