റിയാദ്: തദ്ദേശീയരല്ലാത്തവര്‍ അശ്രദ്ധവും അപകടകരവുമായ രീതിയില്‍ വണ്ടിയോടിച്ച് വാഹനാപകടങ്ങളുണ്ടാക്കിയാല്‍ അക്കൂട്ടരെ നാടുകടത്താനുള്ള നടപടികളുമായി സൗദി സര്‍ക്കാര്‍ മുന്നോട്ട്. പൊതുജനസുരക്ഷയ്ക്കു ഭീഷണിയാകുന്ന ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവര്‍ അന്തിമ കോടതിവിധിയില്‍ കുറ്റക്കാരായി തെളിഞ്ഞാലാണ് നാടുകടത്തപ്പെടുക. ഇത്തരക്കാര്‍ക്ക് പിന്നീടു സൗദിയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കുണ്ടായിരിക്കും. ഇതിനായുള്ള നിയമഭേദഗതികള്‍ സൗദി നേതൃത്വം അംഗീകരിച്ചു.
ആഭ്യന്തരം, വിദേശകാര്യം, നീതിന്യായം എന്നിങ്ങനെ മൂന്നു മന്ത്രാലയങ്ങളും, പബ്ലിക് പ്രോസിക്യൂഷനും ഒരുമിച്ചാണ് ഈ പുതിയനിയമം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. പൊതുജനത്തിന്റെ സുരക്ഷയ്ക്കു വീഴ്ചവരുത്തുന്നതരം നിയമലംഘനങ്ങള്‍ക്ക് മറ്റു കര്‍ശനശിക്ഷകളും ഉള്‍പ്പെടുന്നതാണ് നിയമം.
ആദ്യമായി നിയമം ലംഘിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ വീണ്ടും നിയമലംഘനം നടത്തിയാല്‍ പരമാവധി പിഴ ചുമത്തുന്നതായിരിക്കും. അതിനുശേഷം ഒരുവര്‍ഷത്തിനുള്ളില്‍ വീണ്ടും നിയമം ലംഘിച്ചാല്‍, രണ്ടാംപ്രാവശ്യം കോടതി പിഴ ഇരട്ടിയാക്കിയില്ലെങ്കില്‍ ഒരുവര്‍ഷംവരെ ജയില്‍ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.
അശ്രദ്ധമായി വണ്ടിയോടിച്ച് അപകടം വരുത്തുന്നവരെ പായ്ക്കു ചെയ്യാന്‍ സൗദി
