കാന്‍ബറ: സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാധ്യമമെന്ന നിലയില്‍ കായിക വിനോദങ്ങളെ ഫലപ്രദമായി ഉപയോഗിച്ചതിന്റെ പേരില്‍ വ്യക്തിഗത ചാമ്പ്യന്‍ പുരസ്‌കാരം ഇന്ത്യന്‍ വശംജനായ സഞ്ജയ് ശര്‍മയ്ക്കു ലഭിച്ചു. ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ മള്‍ട്ടിക്കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെയും യെരാബി ജില്ലാ ക്രിക്കറ്റ് ക്ലബ്ബിന്റെയും സ്ഥാപകനാണ് സഞ്ജയ് ശര്‍മ. ഇദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച മള്‍ട്ടി കള്‍ച്ചറല്‍ കപ്പ്, ഇന്‍ഡിപെന്‍ഡന്‍സ് ഡേ ടേപ്പ് ബോള്‍ മാച്ച് എന്നിവ സാംസ്‌കാരിക വിനിമയത്തിനും ടീം വര്‍ക്കിനും ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ക്കും കാരണമാകുന്നുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഇന്ത്യന്‍ വംശജന്‍ സഞ്ജയ് ശര്‍മ സ്‌പോര്‍ട്‌സിലെ മള്‍ട്ടിക്കള്‍ച്ചറല്‍ പ്രൊമോഷന്‍ ചാമ്പ്യന്‍
