മെല്‍ബണില്‍ സമത ഓസ്‌ട്രേലിയയും ഇന്ത്യഫുഡ്‌സും ചേര്‍ന്ന് നല്ലോണം കൊണ്ടാടി

മെല്‍ബണ്‍: തനിമ നിറഞ്ഞ പരിപാടികളോടെയും തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയോടെയും സമത ഓസ്‌ട്രേലിയയുടെ ‘നല്ലോണം’ ശനിയാഴ്ച മെല്‍ബണിലെ ബോക്‌സ്ഹില്‍ ടൗണ്‍ഹാളില്‍ നടന്നു. ഇന്ത്യ ഫുഡ്‌സുമായി സഹകരിച്ചു നടത്തിയ ഓണാഘോഷം വേറിട്ട അനുഭവമായി മാറി. മന്ത്രി ലിലി ഡി അംബ്രോസിയോ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലക്ഷ്മി ശശിധരന്‍, ആതിര ജയകുമാര്‍, ഷാനി അഗസ്റ്റിന്‍ എന്നിവല്‍ ആതിഥേയരായ ആഘോഷങ്ങളില്‍ വിവിധ നൃത്തങ്ങള്‍, പുലികളി, മാവേലി വരവ്, ചെണ്ടമേളം തുടങ്ങിയ പരിപാടികള്‍ ഏവരെയും ആകര്‍ഷിച്ചു. നാടന്‍ പാട്ടുകളുടെ ഗാനമേളയായിരുന്നു ശ്രദ്ധേയമായ മറ്റൊരിനം. സമത സ്‌പെഷല്‍ ഓണസദ്യ പരമ്പരാഗതമായി ചിട്ടവട്ടങ്ങള്‍ പാലിച്ചുള്ളതായിരുന്നു. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണച്ചന്തയായിരുന്നു ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതില്‍ ഇന്ത്യന്‍ ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും സുഗന്ധവസ്തുക്കളുടെയും ലഘുഭക്ഷണങ്ങളുടെയും മറ്റും സ്റ്റാളുകളുണ്ടായിരുന്നു.