മെല്‍ബണില്‍ മലയാളത്തിന് ഉത്സവം, സമത സാഹിത്യോല്‍സവം നവംബര്‍ 29ന്

സിഡ്‌നി: മലയാളത്തിന്റെ സാഹിത്യ ചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ തയാറെടുക്കുന്ന സമത സാഹിത്യോല്‍സവത്തിന്റെ ലോഗോ പ്രകാശനം ചെയ്യപ്പെട്ടു. ഓസ്‌ട്രേലിയയില്‍ എന്നല്ല, ഭൂഗോളത്തിന്റെ തെക്കന്‍ പാതിയിലേക്ക് ആദ്യമായി മലയാള സാഹിത്യോല്‍സവത്തെ സമത എ്ത്തിച്ചിരിക്കുകയാണ്. പുസ്തക പ്രസാധന രംഗത്തെ അതികായന്‍മാരായ ഡിസിബുക്‌സും പതിനഞ്ചു വര്‍ഷമായി ഓസ്‌ട്രേലിയയിലെമലയാളീ ജീവിതത്തിന്റെ ഭാഗമായ മലായാളീപത്രവും സമതയും സംയുക്തമായി ഒരുക്കുന്ന സാഹിത്യോല്‍സവം നവംബര്‍ 29നു നടക്കും.

അക്ഷരങ്ങളെ സ്നേഹിക്കുന്ന ആസ്ട്രേലിയൻ മലയാളിസമൂഹം കാത്തിരുന്ന ഈ സാഹിത്യോത്സവത്തിൽ – പ്രഭാഷണങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യമത്സരങ്ങൾ, ന്യൂസിലാൻഡിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള സാഹിത്യപ്രേമികളുടെ ഒത്തുചേരൽ, ഗസൽ സന്ധ്യ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾ ഉണ്ടാവും.