സമത സാഹിത്യ മത്സരം-കഥ, കവിത, നോവല്‍, യാത്രാവിവരണം വിഭാഗങ്ങളില്‍ മത്സരം

മെല്‍ബണ്‍: സമത സാഹിത്യോത്സവത്തിന്റെ ഭാഗമായി സമത ഓസ്‌ട്രേലിയ മലയാളത്തില്‍ സാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. വിജയികള്‍ക്ക് സമത സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്. നോവല്‍, കഥ, കവിത, യാത്രാവിവരണം എന്നീ സാഹിത്യ ശാഖകളിലാണ് മത്സരം. ഓസ്‌ട്രേലിയയിലെയും ന്യൂസീലാന്‍ഡിലെയും മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിനായി രചനകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ഒക്ടോബര്‍ 31. രചനകള്‍ അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം: slfmelbourne@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് +61409320647

സാഹിത്യമത്സരം നിബന്ധനകൾ:

1. ഓസ്ട്രേലിയ – ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ രചനകൾ മാത്രമാണ് പരിഗണിക്കുന്നത്.

2. പ്രായ പരിധിയില്ല.

3. മത്സരവിഭാഗങ്ങൾ – നോവൽ, കഥ, കവിത, യാത്രാവിവരണം.

4. ഒരു വിഭാഗത്തിൽ ഒരാൾ ഒരു രചന മാത്രമാണ് അയക്കേണ്ടത്. എന്നാൽ ഒരാൾക്ക് പല വിഭാഗങ്ങളിലായി രചനകൾ അയക്കാവുന്നതാണ്.

5. മലയാളത്തിലുള്ള മൗലിക രചനകൾ മാത്രമാണ് പരിഗണിക്കുന്നത്, വിവർത്തനങ്ങൾ, അനുകരണങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല.

6. മുൻപ് ആനുകാലികങ്ങളിലോ / സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിച്ചവ പരിഗണിക്കുന്നതല്ല.

7. പി ഡി എഫ് കോപ്പി slfmelbourne@gmail.com എന്ന ഈമെയിലിലേക്കാണ് അയക്കേണ്ടത്.

8. രചയിതാവിന്റെ പേര് / വിലാസം / ഇ മെയിൽ ഐഡി / ഫോൺ നമ്പർ എന്നിവ മറ്റൊരു പേജിൽ വേണം അയക്കാൻ. രചയിതാവിൻ്റെ പേര് വെളിപ്പെടുന്ന യാതൊരു സൂചനയും രചനയിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.

9. ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖയും (വിസ/പാസ്പോർട്ട് കോപ്പി) അയക്കേണ്ടതാണ്.

10. രചനകൾ അയക്കേണ്ട അവസാന തീയതി 31st ഒക്ടോബർ 2025.

11. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. അതിന്മേൽ യാതൊരു വിധ തർക്കങ്ങളും അനുവദിക്കുന്നതല്ല.

12. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന രചനകൾ സ്വീകരിക്കുന്നതല്ല.