സിഡ്‌നി: ഓസ്‌ട്രേലിയയിലെ പുരോഗമന സാംസ്‌കാരിക കൂട്ടായ്മയായ സമത ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ സാഹിത്യം മത്സരം നടത്തുന്നു. നവംബര്‍ 29നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമത ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും താമസിക്കുന്ന മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥ, കവിത, നോവല്‍, യാത്രാവിവരണം എന്നീ ഇനങ്ങളിലാണ് മത്സരം. സ്വന്തം രചനകളായിരിക്കണം അയയ്‌ക്കേണ്ടത്. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ ജൂറിയാണ് വിജയികളെ നിശ്ചയിക്കുന്നത്. വിശദ വിവരങ്ങള്‍ സമത ഓസ്‌ട്രേലിയയുടെ വെബ്‌സൈററിലും സോഷ്യല്‍ മീഡിയ പേജിലും ലഭ്യമാണ്.
കഥയും കവിതയുമൊക്കെ എഴുതാനറിയാമോ, സമത മത്സരമൊരുക്കുന്നു
