ന്യഡല്‍ഹി: റഷ്യയെ പൂട്ടാനാണ് ഇന്ത്യയ്ക്ക് പണി തന്നതെന്ന വൈറ്റ് ഹൗസ് വക്താവിന്റെ പ്രഖ്യാപനം വന്നപ്പോഴേ അതിന് ഇന്തയെ ചാരി അമേരിക്കയ്ക്കുള്ള മറുമരുന്നുമായി റഷ്യ രംഗത്ത്. ഇന്ത്യയ്ക്ക് അഞ്ചു ശതമാനം ഇളവില്‍ ക്രൂഡോയില്‍ തരാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഇന്ത്യയിലെ റഷ്യന്‍ വ്യപാര പ്രതിനിധി എവ്ജെനി ഗ്രിവയാണ് പുടിന്റെ തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുമ്പത്തേതു പോലെ നടക്കും. കിഴിവുകളെ സംബന്ധിച്ചിടത്തോളം അതൊരു കച്ചവട രഹസ്യമാണ്. ബിസിനസുകാര്‍ തമ്മില്‍ അങ്ങനെ പലതരം ഡീലുകളുണ്ട്. എന്നാലും ഇളവ് അഞ്ചു ശതമാനമായിരിക്കും. ഇതില്‍ വേണമെങ്കില്‍ വ്യത്യാസവും വരാമെന്ന് എവ്ജെനി പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുത്തിക്കൊല്ലുന്നവര്ക്കും നക്കി കൊല്ലുന്നവര്ക്കുമിടയില് ഇന്ത്യ കുടുങ്ങുമ്പോള്‍
