ബ്രിസ്ബേന്‍: അങ്കമാലി അയല്‍ക്കൂട്ടത്തിന് വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയത് അങ്കമാലിയുടെ പ്രിയപ്പെട്ട എംഎല്‍എ റോജി എം ജോണ്‍. ബ്രിസ്ബേന്‍ വിമാനത്താവളത്തില്‍ അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ഭാരവാഹികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു. നാളെ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി ഇദ്ദേഹം പങ്കെടുക്കും. സമൂഹ ഐക്യത്തിനും സാംസ്കാരിക ബന്ധങ്ങള്‍ക്കും വേദിയായ ഈ ആഘോഷത്തില്‍ എം.എല്‍.എ റോജി എം. ജോണിന്റെ സാന്നിധ്യം എല്ലാ അംഗങ്ങള്‍ക്കും അഭിമാനകരമായ നിമിഷമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികം മുഖ്യാതിഥിയായി റോജി എം. ജോണ്‍ എംഎല്‍എ

