ന്യൂയോര്‍ക്ക്: തലവേദനയോ പനിയോ മറ്റോ വന്നാല്‍ ഒരു നോട്ടവുമില്ലാതെ സ്വയം ചികിത്സയുടെ ഭാഗമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് ലോകം മുഴുവന്‍ സാധാരണമാണ്. എന്നാല്‍ ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ വിഴുങ്ങുന്നതിനു മുമ്പ് രണ്ടാമതൊന്നാലോചിക്കണമെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ന്യൂയോര്‍ക്കിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. ഇതുവഴി കുഞ്ഞിന് ഓട്ടിസം, എഡിഎച്ച്ഡി (Attention deficit hyperactivity disorder)തുടങ്ങി നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നാണ് ഇവരുടെ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ആധികാരിക ഗവേഷണ പ്രസിദ്ധീകരണമായ എന്‍വയണ്‍മെന്റല്‍ ഹെര്‍ത്ത് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാരസെറ്റാമോള്‍ ഉപയോഗം സംബന്ധിച്ച 46 പഠനങ്ങളാണ് ഇവര്‍ ഗവേഷണത്തിനായി ആശ്രയിച്ചത്. അതില്‍ 27 പഠനങ്ങളിലും ഈ ഗുളികയുടെ ഉപയോഗം നാഡീവ്യുഹ വ്യവസ്ഥയെ ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഒമ്പതു പഠനങ്ങളില്‍ മാത്രമാണ് പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ലെന്നു കണ്ടെത്തിയത്. ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയില്‍ ഇടപെടല്‍ നടത്തുന്നതു കൊണ്ടാണിതെന്നു ഗവേഷകര്‍ വ്യകതമാക്കുന്നു.
നേരത്തെയും ഇത്തരം പഠനങ്ങള്‍ പുറത്തു വന്നിട്ടുള്ളതാണ്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ആദ്യം ഇതേ സൂചനകള്‍ നല്‍കിയിരുന്നത്. ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് എഡിഎച്ച്ഡി പിടിപെടാനുള്ള സാധ്യത ആറിരട്ടിയാണെന്നാണ് അവരുടെ പഠനം തെളിയിച്ചത്.
കുഞ്ഞ് വയറ്റിലുള്ളപ്പോള്‍ അമ്മയുടെ വയറ്റില്‍ പാരസെറ്റാമോള്‍ ചെല്ലുമ്പോള്‍ ഇങ്ങനെയോ
